Pages

Friday, March 25, 2011


പോകാന്‍ എനിക്ക് സമയമായി ,,,
നിന്നോട് വിട പറയുകയാണ്‌ ഞാന്‍ ,,,
ദൈവം എനിക്കുതന്നതു വളരെ കുറച്ചു സമയം ,,,
അതില്‍ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ വളരെ വ്യ്കിപോയി ,,,
നിനക്ക് തരാന്‍ വേണ്ടി കരുതി വച്ചിരുന്ന സ്നേഹത്തില്‍ പകുതിപോലും നല്‍കാന്‍ കഴിഞ്ഞില്ല എനിക്ക് ,,,,
നിന്നെ ഒരു ദിവസം ഞാന്‍ സ്വന്തമാകും,അന്ന് തരാന്‍ വേണ്ടി ഞാന്‍ കാത്തു സൂക്ഷിച്ചു എന്റെ സ്‌നേഹം,,,
പക്ഷേ ആഗ്രഹങ്ങള്‍ ഒരിക്കലും ദൈവനിശ്ചയം ആവണമെന്നില്ല.....

നിന്റെ സ്നേഹത്തിനു പകരം തരാന്‍ ഒന്നുമില്ലെന്റെ കയ്യില്‍ എന്റെ ജീവനല്ലാതെ , പിന്നെ കുറച്ചു കണ്ണുനീരും ,,,

നിന്റെ കണ്ണുകള്‍ നനക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ,,,
ഇനി നിന്റെ കണ്ണുകള്‍ ഞാന്‍ നനയിക്കില്ല എന്ന്്‍ തീരുമാനിച്ചപോള്‍ ദൈവതിനത് ഇഷ്ടമായില്ല എന്ന് തോനുന്നു ,,,
"സത്യമെന്താണ് നിന്റെ കണ്ണുനീര്‍ കാണാന്‍ ദൈവം കൊതിചിടുണ്ടാവുമോ? "

എന്റെ എല്ലാ പ്രദീക്ഷകള്‍ക്കും അവസാനമായി ഇപ്പോള്‍ ,,, കഴുകന്റെ കണ്ണുകളും കാട്ടുമ്രിഗത്തിന്റെ മനസുമുള്ള മനുഷ്യന്റെ വേഷമണിഞവരുടെ ഇടയില്‍ ഞാന്‍ നിന്നെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ ഒരുങ്ങി കഴിഞ്ഞു,,,


നീ എന്നോട് ക്ഷമിക്കില്ലേ???????????


"സ്നേഹം നീ ആഗ്രഹിചപോള്‍ എനിക്കത് നല്‍കാന്‍ കഴിഞ്ഞില്ല,, സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചപോള്‍ ദൈവതിനത് സഹിക്കാന്‍ കഴിഞ്ഞില്ല ,,,"

നിനക്ക് തരാന്‍ വച്ചിരുന്ന സ്‌നേഹം എത്ര ജന്മം കഴിഞ്ഞാലും മറ്റാര്കും കൊടുക്കില്ല ഞാന്‍ ,ഒരുനാള്‍ നിന്നെ എനിക്ക് സ്വന്തമായി തരും ദൈവം, അതുവരെ ഞാന്‍ കാത്തിരിക്കാം ,,,,
ഇവിടെ എന്റെ സാനിദ്യം മാത്റേമ ഇല്ലാതാവുനുള്ളു ,,
ഞാന്‍ തനിച്ചാക്കി പോകുന്ന നിന്റെ കണ്ണുനീര്‍ ൈദവത്തിന്റെ പാദങ്ങള്‍ നനയ്ക്കും ,,,,ആത്മാര്‍ഥമായ നിന്റെ കണ്ണുനീരിന്റെ മുന്നില്‍ ദൈവത്തിനു കൂടുതല്‍ പിടിച്ചു നില്കാനാവില്ല , എനിക്കുറപ്പുണ്ട് ൈദവം വീണ്ടും എന്നെ നിന്റെ അടുത്തേക് എത്തിക്കും വേറൊരു ഞാനായി,അന്ന് നീ എന്നെ സ്നേഹിക്കുമോ?
 

images.jpg
എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കില്‍ അതൊരിക്കലും അവള്‍ അറിയാന്‍ പോകുന്നില്ല അതെനിക്കറിയാം ,,,,
പറയാതെ ഇനി എനിക്ക് എത്ര വേണമെങ്കിലും ജീവിക്കാന്‍ പറ്റും പക്ഷേ അവള്‍ ഒരുനാള്‍ മറ്റൊരാള്‍ക് സ്വന്തമാകാന്‍ തയ്യാറാവുമ്പോള്‍  അന്ന് ഞാന്‍ ചിലപ്പോള്‍ അവള്‍ക് വേണ്ടി കരഞ്ഞെന്ന് വരും ,,അവള്‍ക് വേണ്ടി ഞാന്‍ മനസറിഞ്ഞു കരഞ്ഞാല്‍,
ദൈവത്തിനുപോലും അവളോട്‌ വെറുപ്പ്‌ തോന്നും ,,,,,,
അതോഴിവാകാന്‍ വേണ്ടി ഞാനെന്റെ സ്നേഹം അവളോട്‌ പറയാന്‍ തീരുമാനിച്ചു ,,,

                മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ഒരു സായം സന്ദ്യയില്‍  ഞാന്‍  എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞു ,,,
അവള്‍ പതിവിലും കൂടുതല്‍ എന്തോ ചിന്തിച്ചു എന്നിട് പതിയെ എന്നോട് ചോദിച്ചു   " ഞാനൊന്നു കരഞ്ഞാല്‍ ഈ മഴത്തുള്ളികള്‍കിടയില്‍ എന്റെ കണ്ണുനീര്‍ തുള്ളികള്‍ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ????
എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല അവളുടെ ആ ചോദ്യത്തിനു,
എന്നോടൊപ്പമുള്ള ജീവിതം അവള്‍ ആഗ്രഹിക്കുനില്ല എന്ന് ആ ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലായി,,,
 ഒന്നുംപറയാതെ മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപോള്‍ അറിയാതെ ആണെങ്കിലും  അവളുടെ  ഉള്ളില്‍ നിന്നും വന്ന പരിഹാസതിനെ ശബ്ദം എന്റെ കാതുകളില്‍  തുളച്ചു കയറി,,ഹൃദയത്തെ മുറിവേല്പിച്ചു....

        ""അവള്‍ക് അറിയില്ലാലോ  അവള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ അവളുടെ കണ്ണുകള്‍ ഒരിക്കലും നിറയില്ല എന്ന് ""