Pages

Thursday, December 23, 2010



 
ഒരു നാള്‍ നമ്മള്‍
രണ്ടാത്മാക്കള്‍ ആകും,
അന്ന്
സ്നേഹമെന്തന്നു നീ എനിക്ക്
ചൊല്ലിത്തരേണം....
 

"നോവുകള്‍ ചിരിക്കുന്ന -
കാലം വരും ,
അന്ന് ,
കനവിലൂടെങ്കിലും നിന്നെ ഞാന്‍ -
കാണാന്‍ ശ്രമിക്കാം...."


"എല്ലാം മറക്കുന്ന ,ഒരു
കാലം വരും
അന്ന് ,
എന്‍റെ കനവിന്‍റെ തൊടി -
യിലൂടെ നമ്മള്‍ കൈ -
കോര്‍ത്ത്‌ നടക്കും ..... "
 




തുറക്കാത്ത വാതിലുകളില്‍ മുട്ടുന്നതാരാണ് ..
നിശയുടെ മധ്യയാമങ്ങളില്‍
 ഉറങ്ങാതലയുന്നത് ആരാണ് ..
വീശുന്ന മഴകാറ്റില്‍ മുഖം 



മറച്ചു തേങ്ങുന്നതാരാണ്
ഒരിക്കലുo  വിരിയാത്ത സ്വപ്നത്തിന്‍
വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്..
സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു ..





പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു ..
ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സംമായി ..
ഉറങ്ങുന്ന പ്രാണനെ
സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് ..




















പ്രണയം..... 
love_at_first_sight_by_angeliq.jpg


കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളില്‍ 
അമര്‍ത്തിയ നിര്‍മലമായ നിന്റെ 
കൈപ്പടമാണെനിക്ക്‌ പ്രണയം 

എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി 
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ 
പുഞ്ചിരിയാണെനിക്ക്‌ പ്രണയം 

ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്‍ 
വന്യമായ ഉഷ്ണക്കാറ്റ്‌ വിഴുങ്ങാതെ എന്നിലെത്തിയ 
നിന്റെ വാക്കുകളാണെനിക്ക്‌ പ്രണയം 

നിന്റെ പ്രണയം എന്നില്‍ നഷ്ടപ്പെട്ട 
ജീവന്റെ ശ്വാസമൂതുന്നു.. 

ഹൃദയരക്തം തൊട്ട്‌ ഒരു വാക്കു മാത്രം 
നിനക്കായ്‌ കുറിക്കുന്നു.. 

Saturday, November 13, 2010





തിരിഞ്ഞു നോക്കിയില്ല ഞാന്‍
പിന്‍വിളികള്‍ ഉണ്ടാവില്ല എന്നറിയാം
മനസ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു
ഒരു പാട് സ്നേഹിച്ചതെന്തോ നഷ്ട്ടപെട്ട പോലെ

കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി
നഷ്ട്ടപെട്ടതൊന്നും നേടിയെടുക്കാന്‍ പറ്റില്ല
ഒരിക്കലും നഷ്ട്ടപെടുതാന്‍ പാടില്ലതതെല്ലാം
അപ്പഴേക്കും എന്നില്‍ നിന്നും നഷ്ട്ടം വന്നു കഴിഞ്ഞിരുന്നു

നിറയെ ചോദ്യങ്ങള്‍ ആയിരുന്നു മനസ്സില്‍
ചോദ്യങ്ങളുടെ കൂര്‍ത്ത മുനകള്‍ എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു
ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ലെന്നറിയാം
എങ്കിലും എന്റെ മനസ്സ് ഒരു ഉത്തരത്തിനായി തേടി അലഞ്ഞു

എന്താണ് എനിക്ക് സംഭവിച്ചത്?
അനന്തതയിലോട്ട് മറഞ്ഞു പോവുകയാണോ മനസ്സിന്റെ യാത്ര?
ഓരോ ഉത്തരങ്ങളുടെയും അവസാനം
ഒരു പുതിയ ചോദ്യം ആണെന്ന് ഞാന്‍ മനസ്സിലാക്കി ...

പിന്നെയും തുടര്‍ന്ന് ഞാന്‍ ആ യാത്ര
ജീവിതമെന്ന വ്യര്‍ഥമായ യാത്ര
കോമാളി വേഷങ്ങള്‍ മാത്രം അണിയാന്‍ വിതിക്കപ്പെട്ട യാത്ര
ഒടുവില്‍ ഒരു നാള്‍ ഈ യാത്രയും അവസാനിക്കും പിന്‍വിളി ഇല്ലാതെ....







കാണാൻ കൊതിച്ചു കൊതിച്ചിരുന്ന
കാർമുകിൽ പെയ്യാതെ പോവതെങ്ങോ
കാണാമറയത്ത് ചെന്നിരുന്നു
കണ്ണീർ ചൊരിയുവാൻ പോകയാവാം


ദാഹിച്ചു ദാഹിച്ചു താമരപ്പൂഞ്ചോല
നീർമുകിലേ നിന്നെ കാത്തിരുന്നു
നീറും നിന്നാത്മാവിൻ നീർമണിയ്ക്കായവൾ
ഈ മലർക്കുമ്പിൾ നീട്ടി നില്പൂ


ഓമനത്തെന്നലെ നീ ചെന്നു ചൊല്ലുമോ
ഈ മലർച്ചോല തൻ ഗദ്ഗദങ്ങൾ
ആരാരും കാണാതെയേതോ വിദൂരമാം
തീരത്തിനിച്ചെന്നു വീഴും മുൻപേ..
 






 
പിരിയൂ സഖീ നിൻ ഹൃദയസംഗീതം
അകലേ അകലേ അലിഞ്ഞു മാഞ്ഞൂ
ഇരുളിൽ വിടർന്നൊരെന്നുൾക്കുളിർ പൂവിന്റെ
ഇതളുകൾ തോറും നീ ഉമ്മ നൽകീ


നിറയുമെൻ കൺകളും നിന്നാത്മനാദത്തിൻ
ഉറവയുമൊന്നായ് കരഞ്ഞതില്ലേ
ഒരു തുള്ളി തേനിരുന്നുള്ളിൽ തുടിച്ചൊരെൻ
കരളിൻ മലർത്തിരിയറ്റു വീണു


മറയും കിനാവിന്റെ വാർമഴവില്ലിൽ
നിന്നൊരു മിഴിനീർമണിയിറ്റു വീണു
ഇണപിരിയുന്നു നാം
ഇണ പിരിയുന്നു നാം നിൻ കരൾത്തന്തുവിൽ

ഇനിയെൻ വിരലുകൾ മുത്തുകില്ലാ
വിട തരൂ നിൻ മെയ്യിലിക്കിളി കൊള്ളിച്ച
വിരലുകൾക്കിന്നീ വിട തരൂ നീ
മധുരസംഗീതമേ വിട തരൂ നീ









പനിനീർ പൂവിൽ പുഞ്ചിരിയല്ലോ സ്നേഹം
പുലരിക്കുയിലുകൾ കുറുകിപ്പാടി വാനോളം സ്നേഹം
തൂവാനത്തുമ്പി പറഞ്ഞെ തേനോലും സ്നേഹം
തീരല്ലേ ഉലകിന്നുയിരായ് ചാഞ്ചാടും സ്നേഹം


കൊടുങ്കാറ്റു കുടഞ്ഞിട്ട കിളി പൈതലേ
കനവിന്റെ കഥയറ്റ ഇളം തൂവലേ
ഇരുൾ കോരിയൊഴിച്ചു നിൻ ജാതകക്കൂട്ടിൽ
ഒരു പാപശിലാഹൃദയം ഇതു ശാപശിലാഹൃദയം


കന്നിവെയിൽ തൊട്ടാൽ പൊള്ളും നിൻ
കുഞ്ഞു കവിൾ വാടിക്കൊഴിയുന്നു
കുപ്പിവള കൊഞ്ചും കൈത്തണ്ടിൽ
കുസൃതിയോടെ താളം തളരുന്നു


കണ്ണിലൊരു താരം പൊലിയുന്നു
കൊഞ്ചൽ മൊഴികൾ ഓർമ്മകളാവുന്നു
കാലമാം കാവൽ മാലാഖ കണ്ണുനീർ പുഴയിൽ മുങ്ങുന്നു
ജപതീർത്ഥ സന്ധ്യയായ് ദൂരേ നീ മാഞ്ഞു പോയി


മാന്തളിർ പോലെ മിന്നും നിൻ
മനസ്സിൽ മധുഗാനം തോരുന്നു
മാമഴയിൽ അഴകായ് മൂളും നിൻ
കുഞ്ഞു മണീവീണയുറങ്ങുന്നു
പാതിവഴി തേങ്ങും വിൺസൂര്യൻ


തീക്കനൽ പോലെ വേവുന്നു
മഞ്ഞുമണി മെല്ലെ പെയ്യുമ്പോൾ
കുഞ്ഞുമൊഴി കാതിൽ തുള്ളുന്നു
നിറസ്നേഹഗംഗയായ് തിരികെ നീയെത്തുമോ





ആദ്യസമാഗമ ലജ്ജയിലാതിരാ 
താരകം കണ്ണടയ്ക്കുമ്പോൾ
കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ 
സാഗരമുമ്മവയ്ക്കുമ്പോൾ
സംഗീതമായ് പ്രേമ സംഗീതമായ്




നിന്റെ മോഹങ്ങൾ എന്നിൽ നിറയ്ക്കൂ.....
നഗ്നാംഗിയാകുമീയാമ്പൽ മലരിനെ
നാണത്തിൽ പൊതിയും നിലാവും
ഉന്മാദനർത്തനമാടൂം നിഴലുകൾ
തമ്മിൽ പുണരുമീ രാവും




നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോൾ
സ്വർല്ലോകമെന്തെന്നറിഞ്ഞു  
ആകാശദ്വീപിലെ നിദ്രാമുറികളിൽ
മേഘമിഥുനങ്ങൾ പൂകി
സായൂജ്യമായ് ജന്മ സാഫല്യമായെന്റെ

മാറിൽ കിടന്നു മയങ്ങൂ

 




വാടിതളര്‍ന്നു നീ വന്നതറിഞ്ഞില്ല,
വാതായനങ്ങള്‍ തുറന്നതില്ല.
പൂമരചില്ലകള്‍ പൂത്തതറിഞ്ഞില്ല,
പുളകം കൊണ്ടതുമറിഞ്ഞില്ല...
ഞാനറിഞ്ഞില്ല.......

താരമേ നീയൊരു താമരപൂവായി,
താഴത്തു വന്നതും ഞാനറിഞ്ഞില്ല.
തളിരില തഴുകി വാര്‍തെന്നല്‍ വന്നതും,
കുണുങ്ങി ചിരിച്ചതും അറിഞ്ഞില്ല..
ഞാനറിഞ്ഞില്ല.......

ഏതോ സ്വപ്ന സായന്തനത്തില്‍ നിന്‍,
പൂമുഖം വാടിയതും ഞാനറിഞ്ഞില്ല.
എന്‍ ഇടനെഞ്ചു തുടിക്കുമാ കാലടിയോച്ചതന്‍,
മര്‍മ്മര ശബ്ദമേ ഞാന്‍ കേട്ടതുള്ളൂ.