![]() ![]() വാടിതളര്‍ന്നു നീ വന്നതറിഞ്ഞില്ല, വാതായനങ്ങള്‍ തുറന്നതില്ല. പൂമരചില്ലകള്‍ പൂത്തതറിഞ്ഞില്ല, പുളകം കൊണ്ടതുമറിഞ്ഞില്ല... ഞാനറിഞ്ഞില്ല....... ![]() താരമേ നീയൊരു താമരപൂവായി, താഴത്തു വന്നതും ഞാനറിഞ്ഞില്ല. തളിരില തഴുകി വാര്‍തെന്നല്‍ വന്നതും, കുണുങ്ങി ചിരിച്ചതും അറിഞ്ഞില്ല.. ഞാനറിഞ്ഞില്ല....... ![]() ഏതോ സ്വപ്ന സായന്തനത്തില്‍ നിന്‍, പൂമുഖം വാടിയതും ഞാനറിഞ്ഞില്ല. എന്‍ ഇടനെഞ്ചു തുടിക്കുമാ കാലടിയോച്ചതന്‍, മര്‍മ്മര ശബ്ദമേ ഞാന്‍ കേട്ടതുള്ളൂ. |

