സ്വപ്നത്തിൽ വന്നവൾ ഞാൻ സ്വരധാര പെയ്തവൾ ഞാൻ മധുരാനുഭൂതി തൻ വർണ്ണരേണുക്കളാൽ മഴവില്ലു തീർത്തവൾ ഞാൻ നിന്റെ മനസ്സിൽ മഴവില്ലു തീർത്തവൾ ഞാൻ ![]() അഴകിന്റ്റെ വനങ്ങളിൽ തപസ്സിരുന്നു ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി ആയിരമായിരമാഷാഢരാത്രികൾ ആരാധകർക്കായി ഞാനൊരുക്കി സുമവാടിയിൽ സുമവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ ![]() മായുന്ന മാനത്തേ കലയല്ല മാലാഖമാരുടെ സഖിയല്ല ആലോലസുന്ദരമീരാഗഭൂമിയിൽ ആനന്ദമേകും നർത്തകി ഞാൻ സുമവാടിയിൽ സുഗവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ ![]() |

