![]() അതോ നിന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ നീ എന്നില്‍ നിന്നും - ഒഴിഞ്ഞു മാറുകയായിരുന്നോ? വൈകിപ്പോയി ഞാന്‍ .. ![]() പാഴാക്കിയത് ഒരു നല്ല ജീവിതം ഏകാന്തത എന്നെ എന്തൊക്കെയോ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.... അനുഭവിച്ചു തീരാത്ത പ്രണയത്തിന്റെ മൂകത ![]() ഓരോ ചലനങ്ങളിലും ഞാന്‍ നിന്റെ സാമീപ്യം അറിഞ്ഞു നീ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു അതോ നീ എന്നില്‍ നിന്നും വേര്‍പിട്ടു പോവത്തതാണോ? ![]() ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല അല്ല നീ എന്നെ കാത്തിരിക്കില്ല ഒരു യാത്ര പറച്ചില്‍ .. അത് നമുക്കിടയില്‍ വേണ്ട ഒരു പക്ഷെ നിന്നോട് യാത്ര പറയാന്‍ എനിക്ക് പറ്റില്ല ![]() എന്‍റെ മനസ്സിന്റെ വിതുമ്പല്‍ അടക്കാന്‍ പറ്റിയില്ലെങ്കിലോ? കരഞ്ഞാല്‍ ഞാന്‍ തോറ്റു പോവും എന്നും ഞാന്‍ അവിടെ തന്നെ കാണും ഒരിക്കലും മരിക്കാത്ത പ്രണയവുമായി |


