ഒരു വേനല്‍ മഴയായ്
എന്നില്‍ നീ പെയ്തിരുന്നുവോ....
വിരിയുന്ന പുഷ്പദലങ്ങളില്‍
എനിക്കായ് നീ പാടിയിരുന്നുവോ... 
ഹൃദയം പിടഞ്ഞ നിമിഷങ്ങളില്‍
ഒരു കുളിര്‍ കാറ്റായെന്നെ നീതഴുകിയിരുന്നുവോ...
മിഴികള്‍ നിറഞ്ഞൊഴുകവേ 
എന്നില്‍ ഒരു വസന്തകാലം നീവിരിയിച്ചിരുന്നുവോ...
ഇരുള്‍ മൂടിയോരെന്‍ മനസ്സില്‍
എനിക്കായ് നീ നറു നിലാവു പൊഴിച്ചിരുന്നുവോ... 
കേള്‍വി മരവിച്ച കാതുകളില്‍
എനിക്കായ് കുളിര്സംഗീതമായിനീ ഒഴുകിയിരുന്നുവോ...
നിനയാത്ത നേരം 
എന്നില്‍ സ്വപ്നങ്ങള്‍ നീ വര്‍ണ്ണങ്ങളായി വിതറിയിരുന്നുവോ...
ദൂരേക്ക് നീ അകലുമ്പോഴും
നിന്നില്‍ ഞാനെന്‍ പ്രണയം കാത്തു സൂക്ഷിച്ചിരുന്നുവോ...
|