Pages

Saturday, November 13, 2010




 



ഇരുള്‍ മൂടിയ വഴികള്‍
ഇനി ഒരിക്കലും മടങ്ങി വരരുത്

ഇതിലെ
നിന്‍റെ ഓര്‍മകളും ഈ യാത്രയുടെ

അവസാനം മരിക്കും
നഷ്ട്ട പ്രണയത്തിന്റെ സമ്മാനം.

കുറ്റബോധം തോന്നുന്നില്ല
കാരണം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു
ഇനി ഒരിക്കലും നിന്‍റെ വഴികളിലൂടെ
 കടന്നു വരാതിരിക്കാന്‍ ശ്രമിക്കാം
പക്ഷെ ജീവനുള്ളടുത്തോളം നിന്‍റെ ഓര്‍മ്മകള്‍
എന്നെ വേട്ടയാടും .


ഒരല്പ നേരത്തേക്കെങ്കിലും ഈ ഓര്‍മകളെ
മായ്ച്ചു കളയാന്‍ -
പറ്റുമായിരുന്നെങ്കില്‍ ഞാന്‍
ഇവിടെ പാറി പറന്നു നടന്ന്നെനെ ....
ശൂന്യമായ മനസ്സോടെ, ശൂന്യമായ
ചിന്തകളോടെ

ഈ മനസ്സിന്റെ നീറ്റല്‍ അതും
അടങ്ങിയേനെ
വേണ്ട
മരിക്കട്ടെ നിന്‍റെ ഓര്‍മ്മകള്‍..
എരിഞ്ഞടങ്ങട്ടെ എന്റെ മനസ്സില്‍
നിന്നും നീ,
ഈ ഇരുള്‍ നിറഞ്ഞ വഴികള്‍
 അവസാനിക്കട്ടെ ..
അനന്തമായ വെളിച്ചത്തിലേയ്ക്കു..