

ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോൾ
കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ
സാഗരമുമ്മവയ്ക്കുമ്പോൾ
സംഗീതമായ് പ്രേമ സംഗീതമായ്

നിന്റെ മോഹങ്ങൾ എന്നിൽ നിറയ്ക്കൂ.....
നഗ്നാംഗിയാകുമീയാമ്പൽ മലരിനെ
നാണത്തിൽ പൊതിയും നിലാവും
ഉന്മാദനർത്തനമാടൂം നിഴലുകൾ
തമ്മിൽ പുണരുമീ രാവും

നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോൾ
സ്വർല്ലോകമെന്തെന്നറിഞ്ഞു
ആകാശദ്വീപിലെ നിദ്രാമുറികളിൽ
മേഘമിഥുനങ്ങൾ പൂകി
സായൂജ്യമായ് ജന്മ സാഫല്യമായെന്റെ
മാറിൽ കിടന്നു മയങ്ങൂ

