Pages

Saturday, November 13, 2010


 





പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
പുലരേ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ


നിന്റെ ഹൃദയസരോദിലെ
നോവുമീണം ഞാനല്ലേ
നിന്റെ പ്രണയ നിലാവിലെ
നേർത്ത മൊഴികൾ ഞാനല്ലേ.
പതിയേ ഒരുമ്മനൽകാം
അരികേ ഇരുന്നുപാടാം
നിന്റെ വേദന പങ്കിടാൻ
കൂടെയെന്നും ഞാനില്ലേ



നിന്റെ നെഞ്ചിലെ വേനലിൽ
സ്‌നേഹമഴയായ് പെയ്തീടാം
അകലേ പറന്നു പോവാം
ഹൃദയം തുറന്നു പാടാം...