Pages

Sunday, January 16, 2011



നിന്റെ ഇഷ്ടങ്ങളുടെ പുഴയായി ഒഴുകി ഞാന്‍,
എന്റെ ഇഷ്ടങ്ങളെല്ലാം  നിന്നിലലിഞ്ഞ് പോയി...
ഇനി ഈ രാവും , ഇനി വരും രാവുകളൊക്കെയും  
നിന്റെ സ്വപ്നങ്ങള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കാം ...!!
സ്വപ്നങ്ങളില്‍ ,കൈകള്‍ കോര്‍ത്തു
 നമുക്ക് പോവാമൊരു യാത്ര ,
അകല്ങ്ങളിലേക്കൊരു യാത്ര...!!
ഇങ്ങു ദൂരെ ,
ആഴങ്ങളിലും ,അലകളിലുമാരാമങ്ങളിലും
നിന്‍ മുഖം ഞാന്‍ തിരയാം...!!
ഒരു പൂവായി ഞാന്‍ വിടരാം,ചെറു
 കിളിയായി ഞാന്‍ പാടാം,,,!!
എന്റെ സ്നേഹത്തിരമാലകളാല്‍ 
 നിന്നെ ഞാന്‍ മൂടാം..!!
എങ്കിലും,  
എന്നിലെ സ്നേഹാഗ്നി ജ്വാലയില്‍
നീ ഉരുകി വീഴുന്നത് 
കാണാതിരിക്കാന്‍ സ്വയമുരുകി എപ്പോഴും
 ഞാന്‍ അകലത്തു നിന്ന് കൊള്ളാം.
ഒരുപാട് സ്നേഹവും ,മൌന നൊമ്പരങ്ങളുമായി...!!

Monday, January 10, 2011


 നിന്നോര്‍മകള്‍ എന്റെ സ്വന്തമാക്കി
പിരിയുന്നു ഞാന്‍
സ്വയം അകലുന്നു ഞാന്‍
പാതിവഴിയില്‍ തനിച്ചായത്
നീയോ ഞാനോ എന്നറിയാതെ


സ്നേഹം അറിഞ്ഞിരുന്നില്ല ഞാന്‍
നീയെന്നെ തേടിയെത്തും വരെ
നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്‍
നിന്നെ പിരിയും വരെ


ഇനിയെന്റെ ഹൃദയത്തിന്‍ തന്ത്രികളില്‍
നിന്‍ മധുര ഗീതങ്ങള്‍ ശ്രുതിയായി ഒഴുകില്ലല്ലോ
കണ്ട നാള്‍ മുതല്‍ കതോരമായി മൊഴിഞ്ഞതെല്ലാം
ഒരു നിനവായി മറഞ്ഞിടുമ്പോള്‍
ആര്‍ദ്രമായി പിടഞ്ഞതരുടെ
മനമെന്നറിയില്ല
പിരിയുന്നു ഞാന്‍
സ്വയം അകലുന്നു ഞാന്‍
പോയി മറഞ്ഞു ശ്യാമ മേഘം
ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരം
ഇനിയൊരു ശിശിരം എനിക്കായി വിടരുമോ
അതിന്‍ തൂമഞ്ഞു എന്നില്‍ ചൊരിയുമോ

  

ദുഃഖം നിറഞ്ഞ ചിന്തകളെ
സ്വയം സ്നേഹിക്കുന്നതു പോലെ
നീ എന്നെ സ്നേഹിക്കണം.


കൈക്കുമ്പിളില്‍ ജലം കോരിയെടുക്കവേ
തന്‍റെ മുഖം പ്രതിഫലിച്ചു കണ്ട
ശാന്തമായ ഒരു തടാകത്തെ
 ഓര്‍ക്കുന്നതു പോലെ
നീ എന്നെ ഓര്‍ക്കണം.
ജനിച്ചു വീഴും മുമ്പേ മരിച്ചുപോയ
തന്‍റെ കുഞ്ഞിനെ അമ്മ ഓര്‍ക്കുന്നതു പോലെ
നീ എന്നെ ഓര്‍ക്കണം.
നീ എന്നും എന്‍റെ സുഹൃത്തായിരിക്കണം.
 
ഉടഞ്ഞ ചില്ലുകള്‍ വാരിക്കൂട്ടുമ്പോള്‍
കൈകള്‍ മുറിയും ,
അതുപോലെ ..
ഓര്‍മകളെ താലോലിക്കുമ്പോള്‍ മനസും ..

കടലാസ്സില്‍
മഷികൊണ്ട്
കയ്യൊപ്പോടു കൂടി
എഴുതിയ
കവിതയായിരുന്നു
എന്‍റെ പ്രണയം ....


കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍
ഏകയായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി
കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു 
വാക്കൂ മൊഴിയവേ...
കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകയായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍.....

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.
കാത്തിരിപ്പൂ നിനക്കായി ഞാനും...!!
 
 

 
"എന്‍ ഹൃദയത്തില്‍ പൂക്കളമില്ല
എന്‍ അധരത്തില്‍ പൂവിളിയില്ല
വേനലാളും കിനാവനിപോലെ
ശൂന്യമാണെന്‍ പൂത്താലം
 

അങ്ങകലെയതിലെന്‍ പൂക്കാലം
നീളുന്ന ജീവിത വീഥിയില്‍
നിന്‍റെ ഓര്‍മ്മകള്‍ എനിക്ക് കുട്ടായിരിക്കും
നീ തന്ന സ്വപനങ്ങള്‍ എനിക്ക് കുട്ടായിരിക്കും
 

എന്‍റെ ജീവിതം അവസാനിക്കുന്നുവെങ്കില്‍
എന്‍റെ ചിതയില്‍ നിന്നുയരുന്ന
അഗ്നിനാളങ്ങള്‍ പോലും
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരിക്കും
 

ഇനിയെത്ര ജന്മാന്തര ജന്മങ്ങള്‍
കഴിഞ്ഞാലും ഈ കണ്ണുകള്‍ ഒരിക്കലും
നിന്നെ പിന്തുടരുകയില്ല...
അറിയാതെയോ അറിഞ്ഞോ

ഒരുപാട് അപരാതങ്ങള്‍
ചെയ്തുവെന്ന തോന്നല്‍.....
ആ തോന്നല്‍ ശരിയാണ് എങ്കില്‍
കണ്ണീരില്‍ കുതിര്‍ന്ന മാപ്പുകളോടെ.....