Pages

Sunday, January 16, 2011



നിന്റെ ഇഷ്ടങ്ങളുടെ പുഴയായി ഒഴുകി ഞാന്‍,
എന്റെ ഇഷ്ടങ്ങളെല്ലാം  നിന്നിലലിഞ്ഞ് പോയി...
ഇനി ഈ രാവും , ഇനി വരും രാവുകളൊക്കെയും  
നിന്റെ സ്വപ്നങ്ങള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കാം ...!!
സ്വപ്നങ്ങളില്‍ ,കൈകള്‍ കോര്‍ത്തു
 നമുക്ക് പോവാമൊരു യാത്ര ,
അകല്ങ്ങളിലേക്കൊരു യാത്ര...!!
ഇങ്ങു ദൂരെ ,
ആഴങ്ങളിലും ,അലകളിലുമാരാമങ്ങളിലും
നിന്‍ മുഖം ഞാന്‍ തിരയാം...!!
ഒരു പൂവായി ഞാന്‍ വിടരാം,ചെറു
 കിളിയായി ഞാന്‍ പാടാം,,,!!
എന്റെ സ്നേഹത്തിരമാലകളാല്‍ 
 നിന്നെ ഞാന്‍ മൂടാം..!!
എങ്കിലും,  
എന്നിലെ സ്നേഹാഗ്നി ജ്വാലയില്‍
നീ ഉരുകി വീഴുന്നത് 
കാണാതിരിക്കാന്‍ സ്വയമുരുകി എപ്പോഴും
 ഞാന്‍ അകലത്തു നിന്ന് കൊള്ളാം.
ഒരുപാട് സ്നേഹവും ,മൌന നൊമ്പരങ്ങളുമായി...!!