Pages

Monday, January 10, 2011


ദുഃഖം നിറഞ്ഞ ചിന്തകളെ
സ്വയം സ്നേഹിക്കുന്നതു പോലെ
നീ എന്നെ സ്നേഹിക്കണം.


കൈക്കുമ്പിളില്‍ ജലം കോരിയെടുക്കവേ
തന്‍റെ മുഖം പ്രതിഫലിച്ചു കണ്ട
ശാന്തമായ ഒരു തടാകത്തെ
 ഓര്‍ക്കുന്നതു പോലെ
നീ എന്നെ ഓര്‍ക്കണം.
ജനിച്ചു വീഴും മുമ്പേ മരിച്ചുപോയ
തന്‍റെ കുഞ്ഞിനെ അമ്മ ഓര്‍ക്കുന്നതു പോലെ
നീ എന്നെ ഓര്‍ക്കണം.
നീ എന്നും എന്‍റെ സുഹൃത്തായിരിക്കണം.
 
ഉടഞ്ഞ ചില്ലുകള്‍ വാരിക്കൂട്ടുമ്പോള്‍
കൈകള്‍ മുറിയും ,
അതുപോലെ ..
ഓര്‍മകളെ താലോലിക്കുമ്പോള്‍ മനസും ..

കടലാസ്സില്‍
മഷികൊണ്ട്
കയ്യൊപ്പോടു കൂടി
എഴുതിയ
കവിതയായിരുന്നു
എന്‍റെ പ്രണയം ....