Pages

Thursday, April 14, 2011


 


മഴ വരുന്നതും നോക്കി നിന്നു ഞാന്‍
നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍...
കുടയും ചൂടി നാം നട നടന്നുപോയ്‌
കാലഭേദങ്ങള്‍ എത്രയോ...

നിന്‍ കരം കവര്‍ന്നു ഞാന്‍ എത്ര..
ദൂരം നിന്‍ കൂടെ വന്നുവോ...
എന്‍ മനം നിറയേ പ്രണയ വര്‍ണ്ണങ്ങള്‍
പൂത്തുലഞ്ഞ കണിക്കൊന്നയായ്...

കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്‍...
മടി മടിച്ചു ഞാന്‍ ഇടറി നിന്നു ഞാന്‍
പ്രണയമാണെന്നു ചൊല്ലുവാന്‍...

പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന്‍ തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില്‍ നീയും പറന്നു പോയ്...
 

ഒരു പാട് വൈകിയിരുന്നു ഞാന്‍ ,
നിളയുടെ തീരത്തെ കാറ്റിന്‍
 ചിറകിലും
എന്റെ വിദ്യാലയത്തിലെ തണല്‍
 മര ചുവട്ടിലും
ഒരുമിച്ചു തൊഴാന്‍ പോകുന്ന
 അമ്പല മുറ്റത്തും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു,
 
 
ഒരുമിച്ചുറങ്ങുന്ന ഹൃദയ താളത്തിലും
ഒരുമിച്ചുണരുന്ന ഹൃദയ രാഗങ്ങളിലും
ഒരുമിച്ചുഏല്‍ക്കുന്ന മഴയുടെ
താളത്തിലും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു ,,,

 
അലങ്കരിച്ച കാറില്‍ അപരിചിതനോട്
 ചേര്‍ന്നിരുന്നു യാത്ര ചെയ്യുമ്പോള്‍
ആദ്യമായി അവള്‍ യാത്ര ചെയ്യുമ്പോള്‍ ,,
അവള്‍ അറിഞ്ഞുവോ,,
 

അറിയില്ലെനിക്ക്‌ ,, പക്ഷെ ഞാന്‍ അറിയുന്നു ,,
ഒരുപാട് വൈകിയിരുന്നു ഞാന്‍ ,,,
അന്ന് പെയ്ത മഴയ്ക്ക്
പഴയ സൌന്ദര്യം ഇല്ലായിരുന്നു ,,,,

ഇന്നലെയുടെ യാത്രയില്‍
കൂടെ നടന്ന സഖി
ഇന്നു ഞാന്‍ അറിയുന്നു നീ വെറുമൊരു
സഹയാത്രിക മാത്രമായിരുന്നു എന്ന്


അല്ലെങ്കില്‍ ഇന്നു നീ എനിക്കൊരു


 നൊമ്പരമായി ,കൂടെ വരുമായിരുന്നു ..
ഇല്ല , നീ എന്‍റെ സ്വപ്ന താഴ്‌വരയില്‍
 ഒരു പനനീര്‍ പുഷ്പമായിട്ട് ..


ഇല്ല , നീ എന്‍റെ പുസ്തകത്താളില്‍
 ഒരു ഏതന്‍ തോട്ടമായിട്ട്..
ഇല്ല , നീ എന്‍റെ ഹൃദയത്തിന്‍
ഒടുങ്ങാത്ത വിങ്ങലായിട്ട് ...

നീ എനിക്ക് വെറുമൊരു പിന്‍കാഴ്ച
 മാത്രം ....
ഏതോ കാലത്തിന്‍ നടപ്പാതയില്‍
 കണ്ടുമുട്ടിയ സ്ത്രീരൂപം മാത്രം...
എന്‍റെ അസ്ഥിയില്‍ മജ്ജയില്‍


  കിനാവില്‍ കവിതയില്‍ പതിക്കാത്ത
 വെറുമൊരു രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത
വെറുമൊരു മൂന്നക്ഷരം മാത്രം ..

നിന്റെ കിനാവുകളില്‍
ഞാന്‍ നിറഞ്ഞിരുന്നുവോ?
അറിഞ്ഞില്ല ഞാന്‍...
എന്റെ വാക്കുകള്‍
നിന്നെ വേദനിപ്പിച്ചിരുന്നുവോ?

 അറിഞ്ഞില്ല ഞാന്‍...
എന്റെ ദിനങ്ങളിലെന്നും നീ
അലിഞ്ഞില്ലാതായിരുന്നു...
എങ്കിലും...
ഇന്നെന്റെ ഓര്‍മ്മകളില്‍

നീ മാത്രം നിറയുന്നുവെന്നും
നീയറിഞ്ഞോ?
എന്റെ നിനവുകളിലൊരുനാളും
നീ തെളിഞ്ഞിരുന്നില്ല...

 എങ്കിലും...
ഇന്നെന്റെ ചിന്തകളില്‍,
 സ്വപ്നങ്ങളില്‍ ഇനിയെന്നും
നീ മാത്രം നിറയുമെന്നതും
നീയറിഞ്ഞോ?.

എന്‍റെ ഈ  യാത്ര തുടരുകയാണ്‌,
മരവിച്ച മനസുമായ്‌
എന്‍റെ സ്വപ്നങ്ങളില്‍ ഇന്ന്
നിന്‍റെ ഓര്‍മകള്‍ക്കു മങ്ങലേറ്റുവോ?
അറിയില്ല.
 
എങ്കിലും എന്‍റെ ഈ യാത്രയുടെ അവസാനം
ഞാന്‍ എത്തിചേര്‍ന്നത്
നിന്‍റെ ഓര്‍മ്മകള്‍ ഓടികളിക്കുമാ മണ്ണില്‍
ഹേ... ലോകമേ,
 
എന്‍റെ ഭ്രാന്തമായ പ്രണയത്തെ ഓര്‍ത്ത്
നീ പരിഹസിച്ചു ചിരിക്കുന്നതെന്ത്?
എന്‍റെ മൂഡതയെ
കുറ്റപ്പെടുത്തുന്നത് എന്ത്?

 
ചവറു കൂനയില്‍ വലിച്ചെറിയപ്പെട്ട
എന്‍റെ പ്രണയം
ജീര്‍ണിക്കുന്നതു കണ്ടു -
നീയും ചിരിക്കുന്നുവോ?


പറയാന്‍ മറന്ന വെറും പ്രണയമാണിത്
വിരിയാതെ പൊഴിയും പൂവാണിത്
മാനം കാണതോരീ പ്രണയത്തിന്‍
മയില്‍‌പീലി
ഹൃദയ താളുകളിലെവിടെയോ ഒളിപ്പിച്ചു ഞാന്‍എന്‍ ഹൃദയ വികാരതിരകളിലെങ്ങും
ഒരു സുഖമുള്ള നീറ്റലായ് ...
ഒരു ചെറു നൊമ്പരമായ് ...

പറയാന്‍ മറന്നതലി പ്രണയം സഖി
പറയാതെ മറച്ചതാണീ നൊമ്പരം
കഴിഞ്ഞില്ല കാലമേറെ ആയിട്ടും
കാര്‍മുകില്‍ എറെ പെയ്തോഴിഞ്ഞിട്ടും
ഗ്രീഷ്മവും വര്‍ഷവും മാറിമറിഞ്ഞിട്ടും
കഴിഞ്ഞില്ല നല്‍കുവാന്‍
ഒരുമാത്ര ചൊല്ലുവാന്‍ ..
ഈ രാവില്‍ പൊഴിയുന്നതെന്‍
പ്രണയമാണ്
ഞാന്‍ പറയാതെ മറച്ച പ്രണയം

ആഴിയിലമാരുന്നിതെന്‍ പ്രാണനാണ്‌
ഞാന്‍ എന്തിനോ വേണ്ടി മറന്നതാണ്
ഇന്നീ ചിതയില്‍ ഞാനുമായി എരിഞ്ഞു
തീരുന്നത്
പറയാന്‍ ഞാന്‍
മറന്ന... മറച്ച... മരവിച്ച..
എന്‍ ഹൃദയ വികാരമാണ് ....
വേണ്ട എന്‍ സഖി ഇനി കണ്ണുനീര്‍
ഇതു വെറും പ്രണയമാണ് .....


മഴ വരുന്നതും നോക്കി നിന്നു ഞാന്
നിന് ഓരം ചേര്ന്നു നടക്കുവാന്...
കുടയും ചൂടി നാം നട നടന്നുപോയ്
കാലഭേദങ്ങള് എത്രയോ...


നിന് കരം കവര്ന്നു ഞാന് എത്ര..
ദൂരം നിന് കൂടെ വന്നുവോ...
എന് മനം നിറയേ പ്രണയ വര്ണ്ണങ്ങള്
പൂത്തുലഞ്ഞ കണിക്കൊന്നയായ്...

കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്...
മടി മടിച്ചു ഞാന് ഇടറി നിന്നു ഞാന്
പ്രണയമാണെന്നു ചൊല്ലുവാന്...

പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന് തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില് നീയും പറന്നു പോയ്...
 

ഉള്ളില് നിന്ന് തെറിച്ചു വീണത് തേങ്ങല്
കവിളിലൂടെ ഒലിച്ചിറങ്ങിയത്
മനസ്സിന്റെ വിങ്ങല്-
പുരണ്ട മിഴിനീര് കണങ്ങള്.
ഏകാന്തതയുടെ കടല്ക്കരയില്
എന്നെ തനിച്ചാക്കി മറവിയുടെ
 സീമകളിലേക്ക്,
 
 


ഞാന്‍
അച്ഛന്റെ നിഷേധി ,അമ്മയുടെ അഹങ്കാരി ,
അവളുടെ കള്ളന്‍ ,എതെല്ലമാണോ ഞാന്‍!
അറിയില്ല.,
കവിതകള്‍ എന്‍റെ മനസിലുണ്ടായിരുന്നു
എന്‍റെ വിരല്‍ തുമ്പിലും

അല്പനേരത്തെ സ്നേഹമാണെന്റെ ബലഹിനത.
എനിക്കെന്നെ തന്നെയാണ് കൂടുതല്‍ പേടി.
താജ്മഹലിന്റെ ശില്പിയോട എനിക്കസൂയ.
ഞാന്‍ എഴുതിയ അക്ഷരങ്ങളോട്
മറുപടി പറയുന്ന മനസ്സുകളോട്
എനിക്ക് ആരാധനയാണ്
സ്നേഹം എന്താണെന്നു പഠിപ്പിച്ച
എന്‍റെ കൂട്ടുകാരി
ഒടുവില്‍ എന്നെ തനിച്ചാക്കി കടന്നു പോയ
അവളുടെ ഓര്‍മ്മകള്‍ എല്ലാം ഞാന്‍ എന്നും
എന്‍റെനെഞ്ചില്‍ അടുക്കിവച്ചിരിക്കുന്നു

എന്‍റെ വഴികളില്‍ വിരഹത്തിന്റെ മുള്ളുകള്‍
വിതറിയ വിധിയോടെനിക്ക് വെറുപ്പാണ്
എപ്പോള്‍ ഞാന്‍ തനിച്ചയിരിക്കുന്നു മനസ്സുതുറന്നു
 ഞാന്‍ സ്നേഹിച്ചവരെല്ലാം
പരിഹാസപുഞ്ചിരിതന്നു
തിരിഞ്ഞു നടന്നിരിക്കുന്നു

എപ്പോള്‍ എന്നെ പിന്തുടരുന്നത്
എന്‍റെ നിഴലും ഒത്തിരി ചിന്തകളും മാത്രമാണ്
എന്‍റെ ജീവിതച്ചുമാരുകള്‍ക്കുള്ളില്‍ എന്നെ
പിന്തുടരുന്ന കറുത്ത നിഴലുകളെ
 ഞാന്‍ പേടിക്കാറില്ല
എന്നെ അന്ന്യമാക്കിയ
കൂട്ടുകാരി
കണികൊന്നകളോടും
ഓണപുലരികലോടും എനിക്ക് പിണക്കമില്ല
മനസ്സില്‍ ഉരുകിയുറച്ച വേദനകളുടെ
ചങ്ങലകിലുക്കം എന്നെ പേടിപ്പിക്കുന്നു
 സ്നേഹം നിറച്ച വഴികളില്‍ വിരഹത്തിന്റെ
മുള്ളുകള്‍ വിതറിയത് എന്നെ
അന്ന്യമാക്കനയിരുന്നോ?
അറിയില്ല എന്നറിയുമ്പോഴും
 എന്‍റെ നഷ്ടങ്ങള്‍
 മിഴിനീര്‍ തുള്ളികളായി പെയിത്
തിമിര്‍ക്കുകയാണ്‌