Pages

Thursday, April 14, 2011


ഇന്നലെയുടെ യാത്രയില്‍
കൂടെ നടന്ന സഖി
ഇന്നു ഞാന്‍ അറിയുന്നു നീ വെറുമൊരു
സഹയാത്രിക മാത്രമായിരുന്നു എന്ന്


അല്ലെങ്കില്‍ ഇന്നു നീ എനിക്കൊരു


 നൊമ്പരമായി ,കൂടെ വരുമായിരുന്നു ..
ഇല്ല , നീ എന്‍റെ സ്വപ്ന താഴ്‌വരയില്‍
 ഒരു പനനീര്‍ പുഷ്പമായിട്ട് ..


ഇല്ല , നീ എന്‍റെ പുസ്തകത്താളില്‍
 ഒരു ഏതന്‍ തോട്ടമായിട്ട്..
ഇല്ല , നീ എന്‍റെ ഹൃദയത്തിന്‍
ഒടുങ്ങാത്ത വിങ്ങലായിട്ട് ...

നീ എനിക്ക് വെറുമൊരു പിന്‍കാഴ്ച
 മാത്രം ....
ഏതോ കാലത്തിന്‍ നടപ്പാതയില്‍
 കണ്ടുമുട്ടിയ സ്ത്രീരൂപം മാത്രം...
എന്‍റെ അസ്ഥിയില്‍ മജ്ജയില്‍


  കിനാവില്‍ കവിതയില്‍ പതിക്കാത്ത
 വെറുമൊരു രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത
വെറുമൊരു മൂന്നക്ഷരം മാത്രം ..