Pages

Wednesday, August 24, 2011

ഇരുണ്ട് നില്ക്കൂന്ന ഈ പ്രഭാതത്തില്‍ മഴയുടെ സംഗീതം അകമ്പടീയായീ
മേഘകീറുകളിലൂറടെ അരിച്ചിറങുന്ന സൂര്യകിരണങളെ സാക്ഷി നിര്‍ത്തി
എന്‍റെ ഉള്ളീലുള്ള പ്രണയത്തിന്‍റെ അവസാന ഉറവയും നിനക്കു നല്‍കികൊണ്ട് നിനക്കായി കുറിക്കട്ടെ .......
നിന്‍റെ മനസ്സ് എന്നില്‍ നിന്നും അകലുകയനൊ? 
സങ്കല്പ്പിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ നീ എന്നില്‍ നിന്നും അകലുന്നതെന്തിന് ......? പൊയി മറഞ കാലത്തില്‍ പറ്റിയ എല്ലാ തെറ്റിനും എന്‍റെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഞാന്‍ മാപ്പു ചൊദിക്കുന്നു ...
ഒരു മിന്നാമിനുങിന്‍റെ നുറുങു വെട്ടത്തൊളം നീ തന്ന സ്നേഹം എന്‍റെ മനസ്സിന്‍റെ മണീചെപ്പില്‍ ഞാന്‍ കാത്തുവെയ്ക്കും .......
പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി തുണ്ട് പോലെ...!!!!!!!
ഒടുവില്‍ അതു നിനക്കു വേണ്ടി പെറ്റുപെരുകും ....
ഒടുവില്‍ എന്‍റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാനാകാതെ അവയുടെ വേരുകള്‍ എന്‍റെ ഹൃദയഭിത്തിയില്‍ ആഴ്ന്നിറങ്ങും....
അങനെ ഏറ്റുവാങ്ങാന്‍ ആളില്ലാത്ത 
ഏതൊരു പ്രണയത്തെയും പോലെയും എന്‍റെ ജീവനും .............. 
അറിയുക നീ, ഞാന്‍ ചെയ്ത ഒരേ ഒരു തെറ്റ് 
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നതു മാത്രമായിരിക്കും......
എങ്കിലും ഞാന്‍ സന്തുഷ്ടനാണ്...... 
കാപട്ട്യങള്‍ നിറഞ്ഞ ലോകത്ത് സ്നേഹിക്കാന്‍ കഴിയുന്നതില്‍ .....
എന്‍റെ സ്വപ്നങളും ആഗ്രഹങളും എല്ലാം മരുഭൂമിയിലെ മരുപ്പച്ചപൊലെ അകലുമ്പോള്‍...... എന്നെ സ്നെഹിക്കാന്‍ പഠിപ്പിച്ച ദൈവങളെ നിങള്ക്കു ഞാന്‍ നന്ദി പറയുന്നതെങനെ......?



പറയാന്‍ മറന്ന വെറും പ്രണയമാണിത്
വിരിയാതെ പൊഴിയും പൂവാണിത്
മാനം കാണതോരീ പ്രണയത്തിന്‍
മയില്‍‌പീലി
ഹൃദയ താളുകളിലെവിടെയോ ഒളിപ്പിച്ചു ഞാന്‍എന്‍ ഹൃദയ വികാരതിരകളിലെങ്ങും
ഒരു സുഖമുള്ള നീറ്റലായ് ...
ഒരു ചെറു നൊമ്പരമായ് ...

പറയാന്‍ മറന്നതലി പ്രണയം സഖി
പറയാതെ മറച്ചതാണീ നൊമ്പരം
കഴിഞ്ഞില്ല കാലമേറെ ആയിട്ടും
കാര്‍മുകില്‍ എറെ പെയ്തോഴിഞ്ഞിട്ടും
ഗ്രീഷ്മവും വര്‍ഷവും മാറിമറിഞ്ഞിട്ടും
കഴിഞ്ഞില്ല നല്‍കുവാന്‍
ഒരുമാത്ര ചൊല്ലുവാന്‍ ..
ഈ രാവില്‍ പൊഴിയുന്നതെന്‍
പ്രണയമാണ്
ഞാന്‍ പറയാതെ മറച്ച പ്രണയം

ആഴിയിലമാരുന്നിതെന്‍ പ്രാണനാണ്‌
ഞാന്‍ എന്തിനോ വേണ്ടി മറന്നതാണ്
ഇന്നീ ചിതയില്‍ ഞാനുമായി എരിഞ്ഞു
തീരുന്നത്
പറയാന്‍ ഞാന്‍
മറന്ന... മറച്ച... മരവിച്ച..
എന്‍ ഹൃദയ വികാരമാണ് ....
വേണ്ട എന്‍ സഖി ഇനി കണ്ണുനീര്‍
ഇതു വെറും പ്രണയമാണ് .....
 
 
 
ചാരെയെത്തുവാ൯  കൊതിച്ചു ഞാ൯
പക്ഷേ
അനുവദിച്ചില്ലെ൯ ദൌ൪ബലൃം
എന്കിലും
ഞാനേറെ കൊതിച്ചു ഇഷ്ടമെന്ന്
നീയൊന്നു ചൊല്ലുവാ൯

നീയും അറിഞ്ഞില്ല..... പറഞ്ഞില്ല
അറിയുവാ൯ കഴിഞ്ഞില്ല എന്റെയുള്ളം
നീയെ൯ ജീവന്റെ ജീവനായിരുന്നെന്കിലും
നിനക്കായി ഒരു നല്ല സുഹൃത്തായി ഞാ൯
ഇന്നെന്റെ വിവാഹം
ദൈവത്തോടുള്ള കടം തീ൪ക്കാനായിനി 
ഈ മനുഷൃനുമൊത്തൊരു ജീവിതം
മനസ്സെല്ലാം നിന്റെ ഓ൪മ്മകളാല് നീറുന്നു

ഇന്നീ കുറിപ്പെഴുതുന്പോഴും

ഞാനാശിച്ചു പോകുന്നു

ഇപ്പോഴെന്കിലും
നീയെന്നുള്ളമൊന്നറിഞ്ഞിരുന്നെന്കിലെന്ന്.

ഇഷ്ടമാണെന്കിലും
എ൯ ജീവനാണെന്കിലും
കഴിയില്ലെനിക്കിനി നിന്റെ സ്വന്തമാകുവാ൯
ഒരിക്കലും
 ഒരിക്കലും...
 
 


മഴ വരുന്നതും നോക്കി നിന്നു ഞാന്‍
നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍...
കുടയും ചൂടി നാം നട നടന്നുപോയ്‌
കാലഭേദങ്ങള്‍ എത്രയോ...

നിന്‍ കരം കവര്‍ന്നു ഞാന്‍ എത്ര..
ദൂരം നിന്‍ കൂടെ വന്നുവോ...
എന്‍ മനം നിറയേ പ്രണയ വര്‍ണ്ണങ്ങള്‍
പൂത്തുലഞ്ഞ കണിക്കൊന്നയായ്...

കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്‍...
മടി മടിച്ചു ഞാന്‍ ഇടറി നിന്നു ഞാന്‍
പ്രണയമാണെന്നു ചൊല്ലുവാന്‍...

പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന്‍ തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില്‍ നീയും പറന്നു പോയ്...
 

Tuesday, August 23, 2011

 
ഒരു പാട് വൈകിയിരുന്നു ഞാന്‍ ,
നിളയുടെ തീരത്തെ കാറ്റിന്‍
 ചിറകിലും
എന്റെ വിദ്യാലയത്തിലെ തണല്‍
 മര ചുവട്ടിലും
ഒരുമിച്ചു തൊഴാന്‍ പോകുന്ന
 അമ്പല മുറ്റത്തും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു,
 
 
ഒരുമിച്ചുറങ്ങുന്ന ഹൃദയ താളത്തിലും
ഒരുമിച്ചുണരുന്ന ഹൃദയ രാഗങ്ങളിലും
ഒരുമിച്ചുഏല്‍ക്കുന്ന മഴയുടെ
താളത്തിലും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു ,,,

 
അലങ്കരിച്ച കാറില്‍ അപരിചിതനോട്
 ചേര്‍ന്നിരുന്നു യാത്ര ചെയ്യുമ്പോള്‍
ആദ്യമായി അവള്‍ യാത്ര ചെയ്യുമ്പോള്‍ ,,
അവള്‍ അറിഞ്ഞുവോ,,
 

അറിയില്ലെനിക്ക്‌ ,, പക്ഷെ ഞാന്‍ അറിയുന്നു ,,
ഒരുപാട് വൈകിയിരുന്നു ഞാന്‍ ,,,
അന്ന് പെയ്ത മഴയ്ക്ക്
പഴയ സൌന്ദര്യം ഇല്ലായിരുന്നു ,,,,
 
 
 
നിന്റെ കിനാവുകളില്‍
ഞാന്‍ നിറഞ്ഞിരുന്നുവോ?
അറിഞ്ഞില്ല ഞാന്‍...
എന്റെ വാക്കുകള്‍
നിന്നെ വേദനിപ്പിച്ചിരുന്നുവോ?


 
അറിഞ്ഞില്ല ഞാന്‍...
എന്റെ ദിനങ്ങളിലെന്നും നീ
അലിഞ്ഞില്ലാതായിരുന്നു...
എങ്കിലും...
ഇന്നെന്റെ ഓര്‍മ്മകളില്‍
 
നീ മാത്രം നിറയുന്നുവെന്നും
നീയറിഞ്ഞോ?
എന്റെ നിനവുകളിലൊരുനാളും
നീ തെളിഞ്ഞിരുന്നില്ല...

 
എങ്കിലും...
ഇന്നെന്റെ ചിന്തകളില്‍,
 സ്വപ്നങ്ങളില്‍ ഇനിയെന്നും
നീ മാത്രം നിറയുമെന്നതും
നീയറിഞ്ഞോ?.
 

 
എന്‍റെ ഈ  യാത്ര തുടരുകയാണ്‌,
മരവിച്ച മനസുമായ്‌
എന്‍റെ സ്വപ്നങ്ങളില്‍ ഇന്ന്
നിന്‍റെ ഓര്‍മകള്‍ക്കു മങ്ങലേറ്റുവോ?
അറിയില്ല.
 
എങ്കിലും എന്‍റെ ഈ യാത്രയുടെ അവസാനം
ഞാന്‍ എത്തിചേര്‍ന്നത്
നിന്‍റെ ഓര്‍മ്മകള്‍ ഓടികളിക്കുമാ മണ്ണില്‍
ഹേ... ലോകമേ,
 
എന്‍റെ ഭ്രാന്തമായ പ്രണയത്തെ ഓര്‍ത്ത്
നീ പരിഹസിച്ചു ചിരിക്കുന്നതെന്ത്?
എന്‍റെ മൂഡതയെ
കുറ്റപ്പെടുത്തുന്നത് എന്ത്?

 
ചവറു കൂനയില്‍ വലിച്ചെറിയപ്പെട്ട
എന്‍റെ പ്രണയം
ജീര്‍ണിക്കുന്നതു കണ്ടു -
നീയും ചിരിക്കുന്നുവോ?
 

Sunday, August 14, 2011

എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും
 നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും..
 ഒരു ഇളം തെന്നല്‍ പോലെ നിന്നെ
ഞാന്‍ തഴുകി കൊണ്ടിരിക്കും. "

ഞാന്‍ ഒന്ന് കൊതിച്ചു പോയി...
വീണ്ടും ആ പഴയ ഓര്‍മകളില്‍ മുഴുകി ജീവിക്കാന്‍.
 അതിലൂടെ നിന്നെ വീണ്ടും
ഒന്നും കൂടി കാണുവാന്‍ .
അന്നൊരിക്കല്‍ നീ എന്‍റെ മുന്നില്‍
 വന്നു നിന്നപ്പോള്‍.
നീ എന്നെ നോക്കി ചിരിച്ചപ്പോള്‍
അറിഞ്ഞില്ല ഒന്നും. ഒടുവില്‍
പിരിയുന്ന നിമിഷത്തില്‍ വീണ്ടും കാണുമോ?
 എന്നു ഒരു ചോദ്യം പോലെ
 നീ എന്നെ നോക്കിയതും.
ആ നോട്ടം കണ്ടു എന്‍റെ മനസ്സില്‍
നിന്‍റെ സ്നേഹത്തിന്‍റെ നോവ്‌ അറിഞ്ഞതും.
 ഇന്നും അതൊരു തീരാ നഷ്ടം
ആയി മാറുന്നതും ഞാന്‍ അറിയുന്നു.
എന്ത് കൊണ്ട് എന്‍റെ കണ്ണുകള്‍
നിറയുന്നത്‌ തടയാന്‍ കഴിയുന്നില്ല..........?

പിരിയുന്ന നേരം എന്ത് കൊണ്ട്
എനിക്ക് നിന്നോട് എന്‍റെ സ്നേഹം
 പറയാന്‍ തോന്നിയില്ല?
അന്ന് ഞാന്‍ നിന്‍റെ അടുത്തു വന്നു
 അതു പറഞ്ഞിരുനെങ്കില്‍ ഇന്ന് ഞാന്‍
ഇങ്ങനെ കണ്ണുനീരോടെ ഇരിക്കേണ്ടി
വരുമായിരുന്നോ?
ഒരു നിമിഷത്തെ ധൈര്യം അന്ന്
 എനിക്ക് കിട്ടിയെരുനെന്കില്‍
 ഞാന്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമാ
സ്നേഹിക്കാന്‍ എളുപ്പമാണ്
 സ്നേഹിക്ക പെടനാണ് വിഷമം 
 

Wednesday, August 3, 2011

"ഏതോ ഒരു കാറ്റിനെ കാത്തു -
പിണങ്ങി നിന്ന
എന്‍റെ കാര്‍മേഘം ,ഇന്നും -
പെയ്യാതെ മടങ്ങി .
 



പണ്ടൊരിക്കല്‍ പാതിയില്‍
 നിര്‍ത്തിയ -
നിന്‍റെ കഥകള്‍
കാട്ടിത്തരാമെന്നു പറഞ്ഞ -കരിവള പൂന്തോട്ടം
 
 
എങ്കിലും,നിന്നെ കാത്ത് -
നിന്നെ ഓര്‍ത്ത്,
എന്‍റെ ഇടവ പാതിയില്‍
നിനക്കായ് മാത്രം നൃത്തം -
ചവിട്ടുന്നു ഞാന്‍ ........!
 
 
 
ഇന്നലത്തെ സ്വപ്നവും പെയ്തുതോര്‍ന്നു
എനിക്കും നിനക്കുമിടയില്‍ ഇനി -
യീ കടലാസ്സു പൂക്കള്‍ മാത്രം.
നീ കോറിയിട്ട നനവുള്ള
വാക്കുകള്‍ ,
 

നീ പകുത്തു തന്ന ജീവിതം ;

ഉത്തരം കിട്ടാത്ത കടംകഥകള്‍..
നമുക്കിനി  നടന്നു നീങ്ങാം ....!
 
 
ഒരു മഴയായി നീ എന്നില്‍
പെയ്തപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
ജീവതാളമാകുന്നു
ഒരു കാറ്റായി നീ എന്നെ തഴുകിയപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
 ആത്മ സ്പര്‍ശമാകുമെന്നു
അറിയാതെ നിന്നെ അറിഞ്ഞപ്പോള്‍,
 അറിഞ്ഞില്ല
നീ എന്‍ നോമ്പരമാകുമെന്നു ...
ഒരു നിമിഷമെങ്കില്‍ ഒരു
നിമിഷം
ഞാന്‍ നിന്റേതു മാത്രമായിരുന്നെങ്കില്‍...
നീയെന്റെ മാത്രമാകണമെന്നു
ഞാന്‍ പറയില്ല
അതെന്റെ സ്വാര്‍ത്ഥതയാവും...
നിന്നിലലിഞ്ഞ് ഞാനില്ലാതാവും
 വരെയെങ്കിലും
നിനക്കെന്നെയൊന്നു പ്രണയിക്കാമോ?