Pages

Wednesday, September 14, 2011

വെറുതെയിരിക്കുമ്പോള്‍ ഞാന്‍ ,
കാറ്റിന്‍റെ വഴികളെ പിന്തുടരാരുണ്ട് ,
പൂവുകളില്‍ നിന്നും പൂവുകളില്‍ ,പറന്നെത്തി ..
മെല്ലെയൊന്നു ചുംബിച്ച് ,
കിളിയൊഴിഞ്ഞ കൂടിനെ തട്ടി ഇളക്കി ,
സുര്യ രശ്മികള്‍ക്കൊപ്പം , ഇളം ചില്ലകളെ ഇക്കിളികൂട്ടി,
വയല്‍ വക്കത്തെ തളര്‍ന്ന പഥികന്റെ വിയര്‍പ്പു നുള്ളി ,
തിരമാലകള്‍ അമ്മാനമാടുന്ന നീലിമയിലെറിഞ്ഞ് ...
പൂക്കുന്ന കാടുകളിലെ നിശബ്ധത ഭേതിച്ച് ,
കാട്ടുപൂക്കള്‍ ചിരിക്കുന്ന കല്ലറകളില്‍ ,
ഇരുളിനെ ഭയപ്പെടുത്തുന്ന മെഴുകുതിരി നാളങ്ങളെ മന്ദമായി പുല്‍കി ,
പച്ച ഞരമ്പുകളില്‍ നിന്നും ,

ഉരുകി വീഴുന്ന മഞ്ഞുതുള്ളികളെയും തഴുകി ,
ചിന്തകളുടെ ഭാരം പേറുന്ന ഈ കൂട്ടില്‍ തിരികെയെത്തും ...