കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ട് ഒരുപാട് ദൂരം നമ്മള്‍ ഒന്നിച്ചു നടന്നുവെങ്കിലും, നമുക്കിടയില്‍ നമ്മളെ ഒന്നിമ്മിച്ചു നിര്‍ത്തിയിരുന്ന ശക്തിയെ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നില്ല. അത് വെറും ഒരു പരിചയം മാത്രമായിരുന്നോ? അതോ, സൌഹൃദ്ദമായിരുന്നോ ?? സ്നേഹമായിരുന്നോ?? അല്ലെങ്കില്‍ പ്രണയം ആയിരുന്നോ?? എന്നാല്‍ കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ കാലം നമുക്കാ തിരിച്ചറിവ് നല്‍കി; നമുക്കിടയിലെ നമ്മളെ ഒന്നിപ്പിച്ചിരുന്ന ആ ശക്തി അത് പ്രണയതിന്റെതായിരുന്നു എന്ന്...................................
ശരിയാണ്, പ്രണയം എന്ന വാക്കിന്‍റെ അര്‍ഥം എന്താണെന്ന് അറിഞ്ഞുതുടങ്ങും മുന്‍പേ നമ്മള്‍ പ്രണയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പക്വത ഇല്ലാത്ത പ്രായത്തിന്‍റെ വഴി വിട്ട പോക്കെന്ന് ചുറ്റുമുള്ളവര്‍ അടക്കം പറഞ്ഞപ്പോഴും, അതൊന്നും ശ്രദ്ധിക്കാതെ നമ്മള്‍ തീവ്രമായി പ്രണയിച്ചുകൊണ്ടേയിരുന്നു.
നീ എന്‍റെ ദിവസങ്ങള്‍ക്ക് പ്രണയത്തിന്‍റെ കടുത്ത നിറങ്ങള്‍ ചാര്‍ത്തി..................
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി....................
ഇനിയും ജന്മം കൊണ്ടിട്ടില്ലായിരുന്ന എന്‍റെ മോഹങ്ങള്‍ക്ക് നീ ജീവന്‍ പകര്‍ന്നു..............
അന്നുവരെ വിശാലമായിരുന്ന എന്‍റെ ലോകം നിന്നിലേക്ക് മാത്രമായ് ചുരുങ്ങി...........
എന്നിട്ട്പോലും, നീ അന്ന് എന്നില്‍ ഉണര്‍ത്തിയിരുന്ന പ്രണയഭാവങ്ങള്‍ക്ക് ഞാന്‍ അതിഭാവുകത്വം നല്‍കാതിരുന്നത് എന്തുകൊണ്ടായിരുന്നു??
പ്രണയമാധുര്യം ഏറെ നുകര്‍ന്നിട്ടും, അതിന്‍റെ ലഹരിയില്‍ കീഴ്പ്പെട്ടു പോകാതെ ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു നിര്‍ത്തിയത് എന്തുകൊണ്ടായിരുന്നു??

ജീവന്‍ ബാക്കി ഉണ്ടായിരുന്നിട്ടും, പിന്നീടുള്ള എന്‍റെ ദിവസങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നില്ല. .............
എന്‍റെ സ്വപ്നങ്ങളുടെ ചിറകുകള്‍ കൊഴിഞ്ഞുപോയി.....................
എന്നിലെ പ്രണയഭാവങ്ങളും, മോഹങ്ങളും എനിക്ക് നഷ്ടമായി...............
വീണ്ടും വിശാലമായി തീര്‍ന്ന എന്‍റെ ലോകത്തില്‍ ഞാന്‍ തനിച്ചായതു പോലെ തോന്നി...............
എന്നിലെ പ്രണയം മരിച്ചിട്ടും ഞാന്‍ ജീവിച്ചിരുന്നത് മരിച്ചുപോയ എന്‍റെ പ്രണയത്തെ വീണ്ടും പ്രണയിക്കാന്‍ വേണ്ടി ആയിരുന്നുവോ??
ഇന്ന് എന്‍റെ പ്രണയം വെറും ഒരു ഓര്‍മ മാത്രമാണ്.
എന്നിട്ടും ആ ഓര്‍മകളെ ഞാന്‍ ഇന്നും പ്രണയിക്കുന്നത് എന്തുകൊണ്ടാണ്??
മരിച്ചു പോയ എന്‍റെ പ്രണയത്തെ ഞാന്‍ ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്??
ഒരുപക്ഷെ എന്നിലെ പ്രണയം ഇനിയും മരിച്ചിട്ടില്ല എന്നതുകൊണ്ടായിരിക്കുമോ??
അതോ പ്രണയത്തിനു പുനര്‍ജ്ജനിക്കാനുള്ള സിദ്ധിയുണ്ടായിരിക്കുമോ??