Pages

Wednesday, July 27, 2011

കൈകള്‍ കോര്‍ത്ത്‌ പിടിച്ചുകൊണ്ട് ഒരുപാട് ദൂരം നമ്മള്‍ ഒന്നിച്ചു നടന്നുവെങ്കിലും, നമുക്കിടയില്‍ നമ്മളെ ഒന്നിമ്മിച്ചു നിര്‍ത്തിയിരുന്ന ശക്തിയെ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നില്ല. അത് വെറും ഒരു പരിചയം മാത്രമായിരുന്നോ?   അതോ, സൌഹൃദ്ദമായിരുന്നോ ?? സ്നേഹമായിരുന്നോ?? അല്ലെങ്കില്‍ പ്രണയം ആയിരുന്നോ?? എന്നാല്‍ കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ കാലം നമുക്കാ തിരിച്ചറിവ് നല്‍കി; നമുക്കിടയിലെ നമ്മളെ ഒന്നിപ്പിച്ചിരുന്ന ആ ശക്തി അത് പ്രണയതിന്റെതായിരുന്നു എന്ന്...................................

ശരിയാണ്, പ്രണയം എന്ന വാക്കിന്‍റെ അര്‍ഥം എന്താണെന്ന് അറിഞ്ഞുതുടങ്ങും മുന്‍പേ നമ്മള്‍ പ്രണയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പക്വത ഇല്ലാത്ത പ്രായത്തിന്‍റെ വഴി വിട്ട പോക്കെന്ന് ചുറ്റുമുള്ളവര്‍ അടക്കം പറഞ്ഞപ്പോഴും, അതൊന്നും ശ്രദ്ധിക്കാതെ നമ്മള്‍ തീവ്രമായി പ്രണയിച്ചുകൊണ്ടേയിരുന്നു. 


നീ എന്‍റെ ദിവസങ്ങള്‍ക്ക് പ്രണയത്തിന്‍റെ കടുത്ത നിറങ്ങള്‍ ചാര്‍ത്തി..................

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി....................
ഇനിയും ജന്മം കൊണ്ടിട്ടില്ലായിരുന്ന എന്‍റെ മോഹങ്ങള്‍ക്ക്‌ നീ ജീവന്‍ പകര്‍ന്നു..............
അന്നുവരെ വിശാലമായിരുന്ന എന്‍റെ ലോകം നിന്നിലേക്ക്‌ മാത്രമായ് ചുരുങ്ങി...........
എന്നിട്ട്പോലും, നീ അന്ന് എന്നില്‍ ഉണര്‍ത്തിയിരുന്ന പ്രണയഭാവങ്ങള്‍ക്ക് ഞാന്‍ അതിഭാവുകത്വം നല്‍കാതിരുന്നത് എന്തുകൊണ്ടായിരുന്നു??
പ്രണയമാധുര്യം ഏറെ നുകര്‍ന്നിട്ടും, അതിന്‍റെ ലഹരിയില്‍ കീഴ്പ്പെട്ടു പോകാതെ ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു നിര്‍ത്തിയത് എന്തുകൊണ്ടായിരുന്നു??      

മുന്നോട്ടുള്ള നമ്മുടെ വഴികളില്‍ എവിടെയോ പതിയിരുന്നിരുന്ന സമൂഹത്തിന്‍റെ വിലക്കുകള്‍ ആകുന്ന ചങ്ങലകള്‍ ഒരുപക്ഷെ ഞാന്‍ മുന്‍കൂട്ടി കണ്ടതുകൊണ്ടായിരിക്കാം.   ആ ചങ്ങലകളുടെ കിലുക്കം എന്നില്‍ ഭീതി ജനിപ്പിച്ചതുകൊണ്ടുമാവാം.............................ഞാന്‍ ഭയപ്പെട്ടിരുന്നത് പോലെ തന്നെ അധികം താമസിയാതെ വിലക്കുകളുടെ ആ ചങ്ങലകള്‍ എന്‍റെ കഴുത്തില്‍ പിടി മുറുക്കി. ശ്വാസം കിട്ടാന്‍ വിഷമിച്ചുകൊണ്ട് ഞാന്‍ പിടഞ്ഞു. ഒടുവില്‍ ചങ്ങലകളെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ എന്‍റെ പ്രണയത്തെ ആ ചങ്ങലകളില്‍ കുരുതി കൊടുതുകൊണ്ട് എന്‍റെ ജീവനെ രക്ഷപ്പെടുത്തി. ............................

ജീവന്‍ ബാക്കി ഉണ്ടായിരുന്നിട്ടും, പിന്നീടുള്ള എന്‍റെ ദിവസങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നില്ല. .............

എന്‍റെ സ്വപ്നങ്ങളുടെ ചിറകുകള്‍ കൊഴിഞ്ഞുപോയി.....................
എന്നിലെ പ്രണയഭാവങ്ങളും, മോഹങ്ങളും എനിക്ക് നഷ്ടമായി...............
വീണ്ടും വിശാലമായി തീര്‍ന്ന എന്‍റെ ലോകത്തില്‍ ഞാന്‍ തനിച്ചായതു പോലെ തോന്നി...............
എന്നിലെ പ്രണയം മരിച്ചിട്ടും ഞാന്‍ ജീവിച്ചിരുന്നത് മരിച്ചുപോയ എന്‍റെ പ്രണയത്തെ വീണ്ടും പ്രണയിക്കാന്‍ വേണ്ടി ആയിരുന്നുവോ??
ഇന്ന് എന്‍റെ പ്രണയം വെറും ഒരു ഓര്‍മ മാത്രമാണ്.
എന്നിട്ടും ആ ഓര്‍മകളെ ഞാന്‍ ഇന്നും പ്രണയിക്കുന്നത്‌ എന്തുകൊണ്ടാണ്??
മരിച്ചു പോയ എന്‍റെ പ്രണയത്തെ ഞാന്‍ ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്??
ഒരുപക്ഷെ എന്നിലെ പ്രണയം ഇനിയും മരിച്ചിട്ടില്ല എന്നതുകൊണ്ടായിരിക്കുമോ??
അതോ പ്രണയത്തിനു പുനര്‍ജ്ജനിക്കാനുള്ള സിദ്ധിയുണ്ടായിരിക്കുമോ??

Tuesday, July 12, 2011

RM.jpg


അന്നൊരു സാന്ധ്യ നക്ഷത്രം കണക്കെ നീ
അമ്പല മുറ്റത്തേ കല്‍വിളക്കിന്‍ മുന്‍പില്‍
അര്‍ദ്ധ നിമീലിത നേത്രയായ് സാദരം,
കൈക്കുമ്പിളിൽ ഏന്തുന്ന തീര്‍ത്ഥവും,
കീറനിലച്ചാര്‍ത്തിലെ ചന്ദനച്ചാറണിപ്പൂവും,
പ്രസാദവും, കയാമ്പൂ കണ്ണിലെ കര്‍പ്പൂര ജ്വാലയും
ഈറനണിഞ്ഞ മുടിച്ചാര്‍ത്തിനുള്ളിലേ
കൃഷ്ണത്തുളസിക്കതിരും,
കനകാംബരസൂനവും, ചാര്‍ത്തി
വന്നനുരാഗലോലയായ് നിന്നു
നീ അന്നൊരു മാദക സ്വപ്നമായ് .
നിന്നൊമല്‍ രാഗ മന്ദസ്മിതാനുഭൂതിയില്‍
കൈവല്യം നേടിയെന്നന്തരാത്മാവന്നു!.

ആയിരം തങ്ക കിനാക്കള്‍ വിടര്‍ന്നൊരു
മായിക ലോകമായ് തീർന്നെന്റെ മാനസം.
അന്നെന്റെ മോഹങ്ങളുന്മാദമായൊരു
വിണ്ണിന്റെ നിര്‍വ്വാണ സംഗീത ധാരയായ്
പ്രാണനും, പ്രാണനും തമ്മിലാശ്ലേഷിക്കുമൊ-
രാനന്ദ സാന്ദ്രമാം മഞ്ജീര ശിഞ്ജിതം.
നിന്‍ സ്നേഹ പുഷ്പാങ്കുരങ്ങളില്‍ ഞാനിന്നു
തേടുന്നു‍ പൊന്‍പരാഗങ്ങളെ, ഞാനെന്റെ
രാവുകള്‍ നീന്തി വന്നെത്തുന്നൊരമ്പിളി-
പ്പൂവിലലിയുമാ ചന്ദ്രകാന്തത്തിനെ.

നീ എന്നുമെന്റെ മന‍സിന്റെ വിങ്ങലായ്
അവ്യക്തമാമൊരു കവിതയായ്,
പിന്നെ മധുരം നുരയുന്ന മോഹമായ്,
ചന്ദനക്കുളിര്‍ മഞ്ഞു തഴുകുന്ന പൂങ്കാറ്റാ-
യൊഴുകുമൊരുമൌന ഗാനമായ്
എന്നന്തികത്തിൽ വരൂ നീ, വന ജ്യോത്സ്നേ!..
പിരിയൂ സഖീ നിൻ ഹൃദയസംഗീതം
അകലേ അകലേ അലിഞ്ഞു മാഞ്ഞൂ
ഇരുളിൽ വിടർന്നൊരെന്നുൾക്കുളിർ പൂവിന്റെ
ഇതളുകൾ തോറും നീ ഉമ്മ നൽകീ
 

നിറയുമെൻ കൺകളും നിന്നാത്മനാദത്തിൻ
ഉറവയുമൊന്നായ് കരഞ്ഞതില്ലേ
ഒരു തുള്ളി തേനിരുന്നുള്ളിൽ തുടിച്ചൊരെൻ
കരളിൻ മലർത്തിരിയറ്റു വീണു
 

മറയും കിനാവിന്റെ വാർമഴവില്ലിൽ
നിന്നൊരു മിഴിനീർമണിയിറ്റു വീണു
ഇണപിരിയുന്നു നാം
ഇണ പിരിയുന്നു നാം നിൻ കരൾത്തന്തുവിൽ
 

ഇനിയെൻ വിരലുകൾ മുത്തുകില്ലാ
വിട തരൂ നിൻ മെയ്യിലിക്കിളി കൊള്ളിച്ച
വിരലുകൾക്കിന്നീ വിട തരൂ നീ
മധുരസംഗീതമേ വിട തരൂ നീ
പിരിയൂ സഖീ നിൻ ഹൃദയസംഗീതം
അകലേ അകലേ അലിഞ്ഞു മാഞ്ഞൂ
ഇരുളിൽ വിടർന്നൊരെന്നുൾക്കുളിർ പൂവിന്റെ
ഇതളുകൾ തോറും നീ ഉമ്മ നൽകീ
 

നിറയുമെൻ കൺകളും നിന്നാത്മനാദത്തിൻ
ഉറവയുമൊന്നായ് കരഞ്ഞതില്ലേ
ഒരു തുള്ളി തേനിരുന്നുള്ളിൽ തുടിച്ചൊരെൻ
കരളിൻ മലർത്തിരിയറ്റു വീണു
 

മറയും കിനാവിന്റെ വാർമഴവില്ലിൽ
നിന്നൊരു മിഴിനീർമണിയിറ്റു വീണു
ഇണപിരിയുന്നു നാം
ഇണ പിരിയുന്നു നാം നിൻ കരൾത്തന്തുവിൽ
 

ഇനിയെൻ വിരലുകൾ മുത്തുകില്ലാ
വിട തരൂ നിൻ മെയ്യിലിക്കിളി കൊള്ളിച്ച
വിരലുകൾക്കിന്നീ വിട തരൂ നീ
മധുരസംഗീതമേ വിട തരൂ നീ
പനിനീർ പൂവിൽ പുഞ്ചിരിയല്ലോ സ്നേഹം
പുലരിക്കുയിലുകൾ കുറുകിപ്പാടി വാനോളം സ്നേഹം
തൂവാനത്തുമ്പി പറഞ്ഞെ തേനോലും സ്നേഹം
തീരല്ലേ ഉലകിന്നുയിരായ് ചാഞ്ചാടും സ്നേഹം
 

കൊടുങ്കാറ്റു കുടഞ്ഞിട്ട കിളി പൈതലേ
കനവിന്റെ കഥയറ്റ ഇളം തൂവലേ
ഇരുൾ കോരിയൊഴിച്ചു നിൻ ജാതകക്കൂട്ടിൽ
ഒരു പാപശിലാഹൃദയം ഇതു ശാപശിലാഹൃദയം
 

കന്നിവെയിൽ തൊട്ടാൽ പൊള്ളും നിൻ
കുഞ്ഞു കവിൾ വാടിക്കൊഴിയുന്നു
കുപ്പിവള കൊഞ്ചും കൈത്തണ്ടിൽ
കുസൃതിയോടെ താളം തളരുന്നു
 

കണ്ണിലൊരു താരം പൊലിയുന്നു
കൊഞ്ചൽ മൊഴികൾ ഓർമ്മകളാവുന്നു
കാലമാം കാവൽ മാലാഖ കണ്ണുനീർ പുഴയിൽ മുങ്ങുന്നു
ജപതീർത്ഥ സന്ധ്യയായ് ദൂരേ നീ മാഞ്ഞു പോയി
 

മാന്തളിർ പോലെ മിന്നും നിൻ
മനസ്സിൽ മധുഗാനം തോരുന്നു
മാമഴയിൽ അഴകായ് മൂളും നിൻ
കുഞ്ഞു മണീവീണയുറങ്ങുന്നു
പാതിവഴി തേങ്ങും വിൺസൂര്യൻ
 

തീക്കനൽ പോലെ വേവുന്നു
മഞ്ഞുമണി മെല്ലെ പെയ്യുമ്പോൾ
കുഞ്ഞുമൊഴി കാതിൽ തുള്ളുന്നു
നിറസ്നേഹഗംഗയായ് തിരികെ നീയെത്തുമോ
 

ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോൾ
കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ
സാഗരമുമ്മവയ്ക്കുമ്പോൾ
സംഗീതമായ് പ്രേമ സംഗീതമായ്
 
 

നിന്റെ മോഹങ്ങൾ എന്നിൽ നിറയ്ക്കൂ.....
നഗ്നാംഗിയാകുമീയാമ്പൽ മലരിനെ
നാണത്തിൽ പൊതിയും നിലാവും
ഉന്മാദനർത്തനമാടൂം നിഴലുകൾ
തമ്മിൽ പുണരുമീ രാവും
 
 

നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോൾ
സ്വർല്ലോകമെന്തെന്നറിഞ്ഞു 
ആകാശദ്വീപിലെ നിദ്രാമുറികളിൽ
മേഘമിഥുനങ്ങൾ പൂകി
സായൂജ്യമായ് ജന്മ സാഫല്യമായെന്റെ
മാറിൽ കിടന്നു മയങ്ങൂ


 

 
 

വാടിതളര്‍ന്നു നീ വന്നതറിഞ്ഞില്ല,
വാതായനങ്ങള്‍ തുറന്നതില്ല.
പൂമരചില്ലകള്‍ പൂത്തതറിഞ്ഞില്ല,
പുളകം കൊണ്ടതുമറിഞ്ഞില്ല...
ഞാനറിഞ്ഞില്ല.......

താരമേ നീയൊരു താമരപൂവായി,
താഴത്തു വന്നതും ഞാനറിഞ്ഞില്ല.
തളിരില തഴുകി വാര്‍തെന്നല്‍ വന്നതും,
കുണുങ്ങി ചിരിച്ചതും അറിഞ്ഞില്ല..
ഞാനറിഞ്ഞില്ല.......

ഏതോ സ്വപ്ന സായന്തനത്തില്‍ നിന്‍,
പൂമുഖം വാടിയതും ഞാനറിഞ്ഞില്ല.
എന്‍ ഇടനെഞ്ചു തുടിക്കുമാ കാലടിയോച്ചതന്‍,
മര്‍മ്മര ശബ്ദമേ ഞാന്‍ കേട്ടതുള്ളൂ.



എന്തിനെന്നെ വിളിച്ചു നീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ..
ഈ വസന്ത ഹൃദന്തവേദിയിൽ
ഞാനുറങ്ങിക്കിടക്കവേ..
 

ഈണമാകെയും ചോർന്നു പോയൊരെൻ
വേണുവും വീണുറങ്ങവേ..
രാഗവേദന വിങ്ങുമെൻ കൊച്ചു
പ്രാണതന്തു പിടയവേ...

 
ഏഴു മാമലയേഴു സാഗര
സീമകൾ കടന്നീ വഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ..
 

പാതി നിദ്രയിൽ പാതിരാക്കിളി
പാടിയ പാട്ടിലൂടവേ..
ആർദ്രമാകും രതിസ്വരം നൽകും
ആദ്യരോമാഞ്ചകഞ്ചുകം 
 

ആളിയാളിപ്പടർന്നു ജീവനിൽ
ആ നവപ്രഭാകന്ദളം..
ആ വിളികേട്ടുണർന്നുപോയി ഞാൻ
ആകെയെന്നെ മറന്നു ഞാൻ ..


Monday, July 11, 2011

 

ഒരു പ്രേമകവിത തൻ പൂഞ്ചിറകിൽ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ
 
സങ്കല്പജാലം വിടർത്തുമാ വാനിലെ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ

ചിന്താതരംഗം തുടിക്കുന്ന സാഗരം
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ

കണ്ണീരു തോരാതെ
ഒന്നു മയങ്ങാതെ
കാണുവാനീ ഞാൻ
കാത്തിരിക്കുന്നു കളിത്തോഴാ

ഒരുമൊഴി പാടാറില്ല
ചതുരംഗമാടാൻ നീയില്ല
ഉരുകുന്ന ജീവനെ തേടി
തളരുന്നു മാനസം നീറി

എവിടേയ്ക്കു പോയിരുന്നാലും
എങ്ങെങ്ങു നീയിരുന്നാലും
നിന്നുടെ കാലൊച്ച കേൾക്കാൻ
എന്നാത്മ നാളം തുടിപ്പൂ


എനിക്കും നിനക്കും
ഇടയിലെ മൗനത്തിനു
കടലിന്റെ ആഴവും
മരുഭൂമിയുടെ പരപ്പുമാണ് ..!

അതിര്‍ത്തികള്‍ ലങ്കിച്ച്‌
പറന്നടുക്കുന്ന ദേശാടനകിളികള്‍ക്ക്
ആഴവും പരപ്പും തീര്‍ച്ചയുണ്ടാകില്ല...!
അവ പറന്നു കൊണ്ടേയിരിക്കും
ചിറകു തളര്‍ന്നു എന്‍റെ ആഴത്തിലും
നിന്‍റെ പരപ്പിലും മരിച്ചുവീഴും വരെ ..!


അന്ന്
മൗനം തിരമാലകളില്‍
ആടിയുലഞ്ഞു നിന്നിലേക്ക്‌
വീശിയടിക്കും
ചെവിയോര്‍ക്കുമ്പോള്‍
നിനക്കതിന്‍റെ വിലാപം കേള്‍ക്കാം ..!


നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!




ഇതൊരു കുറ്റസമ്മതമല്ല .....
മനസ്സിന്റെ നീറ്റല്‍ അടങ്ങുന്നില്ല
എല്ലാം എന്‍റെ തെറ്റാണ്
നിന്നെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല


അതോ നിന്നെ മനസ്സിലാക്കാന്‍
ശ്രമിക്കുമ്പോഴൊക്കെ നീ എന്നില്‍ നിന്നും -
ഒഴിഞ്ഞു മാറുകയായിരുന്നോ?
വൈകിപ്പോയി ഞാന്‍ ..


പാഴാക്കിയത് ഒരു നല്ല ജീവിതം
ഏകാന്തത എന്നെ എന്തൊക്കെയോ
 ചെയ്യാന്‍ പ്രേരിപ്പിക്കുന്നു....
അനുഭവിച്ചു തീരാത്ത പ്രണയത്തിന്റെ മൂകത


ഓരോ ചലനങ്ങളിലും ഞാന്‍ നിന്റെ
സാമീപ്യം അറിഞ്ഞു
നീ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു
അതോ നീ എന്നില്‍ നിന്നും വേര്‍പിട്ടു
പോവത്തതാണോ?


ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല
അല്ല നീ എന്നെ കാത്തിരിക്കില്ല
ഒരു യാത്ര പറച്ചില്‍ ..
അത് നമുക്കിടയില്‍ വേണ്ട
ഒരു പക്ഷെ നിന്നോട് യാത്ര പറയാന്‍
 എനിക്ക് പറ്റില്ല

 

എന്‍റെ മനസ്സിന്റെ വിതുമ്പല്‍ അടക്കാന്‍പറ്റിയില്ലെങ്കിലോ?
കരഞ്ഞാല്‍ ഞാന്‍ തോറ്റു പോവും
എന്നും ഞാന്‍ അവിടെ തന്നെ കാണും
ഒരിക്കലും മരിക്കാത്ത പ്രണയവുമായി




നീ അവിടേയ്ക്കു പോകുന്നതെന്ത്‌ ?
അവിടെ നിന്‍റെ സ്വപ്നങ്ങള്‍ക്കു
 വര്‍ണ്ണമേകാനാരുള്ളു‌ ?
അവിടെ നീ എന്തിനേ തിരയുന്നു ?
അരുത് .............
അവിടേയ്ക്കു പോകരുത് ..

 
 
ചോര ചീന്തിയെടുക്കാന്‍ കൊതിയ്ക്കുന്നഒരുപറ്റം ചെന്നായ്ക്കള്‍ മാത്രമാണവിടെ
മാംസം കൊതിയ്ക്കുന്ന ചെന്നായ്ക്കള്‍ ,
അവിടെ നിന്‍റെ സ്വപ്‌നങ്ങള്‍
 ചീന്തിയെറിയപ്പെടും ,
 
നിന്‍റെ ചിന്തകള്‍ തച്ചുടയ്ക്കപ്പെടും ,
വിഷ സര്‍പ്പങ്ങള്‍ നിന്നെ കൊത്തിനുറുക്കും ,
നിന്‍റെ ബാല്യവും കൌമാരവും
നിനക്കു നഷ്ടമായതെന്തേ നീ അറിയുന്നില്ല ,
അരുതേ .
അവിടേയ്ക്കു പോകരുതേ ..

blue_eyes.jpg
ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍...
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍...
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍...
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.
എന്തുകൊണ്ടെന്നാല്‍... എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്-
 
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.

Sunday, July 10, 2011



അറിയാതെ അവളെന്‍ ആത്മാവിനുള്ളിലെ
അനുരാഗ ലഹരിയായ്‌ മാറിയില്ലേ!
മോഹവും തീരാത്ത ദാഹവും കൊണ്ടവള്
സ്നേഹത്തിന്‍ പൂമാല ചാര്‍ത്തിയെന്റെ
പ്രാണനില്‍ ഹര്‍ഷം പകര്‍ന്നു തന്നു,
കനവുകള്‍ക്കുള്ളിലുംനിനവിന്റെ മാറിലും
കുളിരാര്‍ന്ന കാവ്യം രചിച്ചിരുന്നു.

തിങ്കളുംപൂക്കളുംപുഴയുംപൂമ്പാറ്റയും
മനസ്സില്‍ കവിതയായ്‌ വിരുന്നു വന്നു.
കുന്നിന്‍ ഹരിതാഭയില്‍മഞ്ഞിന്റെ വിരിമാറില്‍
പുളകം പുതക്കുന്നധന്യമാം മാത്രകള്‍ സ്വന്തമാക്കി.
അമൃത ലയമലിയുമൊരാത്മാവിനുള്ളിലവള്‍ അഴകാര്‍ന്ന ചിത്രങ്ങള്‍ നെയ്തു നെയ്തെ
അഭിലാഷ സ്വപ്നങ്ങള്‍ ധന്യമാക്കി.



Click Here to Join Swapnakoodu.jpg
ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം

കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ

ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...