Pages

Monday, July 11, 2011



നീ അവിടേയ്ക്കു പോകുന്നതെന്ത്‌ ?
അവിടെ നിന്‍റെ സ്വപ്നങ്ങള്‍ക്കു
 വര്‍ണ്ണമേകാനാരുള്ളു‌ ?
അവിടെ നീ എന്തിനേ തിരയുന്നു ?
അരുത് .............
അവിടേയ്ക്കു പോകരുത് ..

 
 
ചോര ചീന്തിയെടുക്കാന്‍ കൊതിയ്ക്കുന്നഒരുപറ്റം ചെന്നായ്ക്കള്‍ മാത്രമാണവിടെ
മാംസം കൊതിയ്ക്കുന്ന ചെന്നായ്ക്കള്‍ ,
അവിടെ നിന്‍റെ സ്വപ്‌നങ്ങള്‍
 ചീന്തിയെറിയപ്പെടും ,
 
നിന്‍റെ ചിന്തകള്‍ തച്ചുടയ്ക്കപ്പെടും ,
വിഷ സര്‍പ്പങ്ങള്‍ നിന്നെ കൊത്തിനുറുക്കും ,
നിന്‍റെ ബാല്യവും കൌമാരവും
നിനക്കു നഷ്ടമായതെന്തേ നീ അറിയുന്നില്ല ,
അരുതേ .
അവിടേയ്ക്കു പോകരുതേ ..