Pages

Monday, July 11, 2011


ഇതൊരു കുറ്റസമ്മതമല്ല .....
മനസ്സിന്റെ നീറ്റല്‍ അടങ്ങുന്നില്ല
എല്ലാം എന്‍റെ തെറ്റാണ്
നിന്നെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല


അതോ നിന്നെ മനസ്സിലാക്കാന്‍
ശ്രമിക്കുമ്പോഴൊക്കെ നീ എന്നില്‍ നിന്നും -
ഒഴിഞ്ഞു മാറുകയായിരുന്നോ?
വൈകിപ്പോയി ഞാന്‍ ..


പാഴാക്കിയത് ഒരു നല്ല ജീവിതം
ഏകാന്തത എന്നെ എന്തൊക്കെയോ
 ചെയ്യാന്‍ പ്രേരിപ്പിക്കുന്നു....
അനുഭവിച്ചു തീരാത്ത പ്രണയത്തിന്റെ മൂകത


ഓരോ ചലനങ്ങളിലും ഞാന്‍ നിന്റെ
സാമീപ്യം അറിഞ്ഞു
നീ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു
അതോ നീ എന്നില്‍ നിന്നും വേര്‍പിട്ടു
പോവത്തതാണോ?


ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല
അല്ല നീ എന്നെ കാത്തിരിക്കില്ല
ഒരു യാത്ര പറച്ചില്‍ ..
അത് നമുക്കിടയില്‍ വേണ്ട
ഒരു പക്ഷെ നിന്നോട് യാത്ര പറയാന്‍
 എനിക്ക് പറ്റില്ല

 

എന്‍റെ മനസ്സിന്റെ വിതുമ്പല്‍ അടക്കാന്‍പറ്റിയില്ലെങ്കിലോ?
കരഞ്ഞാല്‍ ഞാന്‍ തോറ്റു പോവും
എന്നും ഞാന്‍ അവിടെ തന്നെ കാണും
ഒരിക്കലും മരിക്കാത്ത പ്രണയവുമായി