കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളില്‍ അമര്‍ത്തിയ നിര്‍മലമായ അവളുടെ
കൈപ്പടമാണെനിക്ക് പ്രണയം
കൈപ്പടമാണെനിക്ക് പ്രണയം
എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി നിറകണ്ണുകളോടെ അവള്‍ വിടര്‍ത്തി യ പുഞ്ചിരിയാണെനിക്ക് പ്രണയം
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്‍ വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെഎന്നിലെത്തിയ
അവളുടെ വാക്കുകളാണെനിക്ക് പ്രണയം
അവളുടെ വാക്കുകളാണെനിക്ക് പ്രണയം
അവളുടെ പ്രണയം എന്നില്‍ നഷ്ടപ്പെട്ട ജീവന്റെ ശ്വാസമൂതുന്നു..
ഹൃദയരക്തം തൊട്ട് ഒരു വാക്കു മാത്രം
അവള്‍ക്കായി കുറിക്കുന്നു..
ഞാന്‍ അവളെ ഒരു പാടിഷ്ട്ടപെടുന്നു
അപ്പൂസിന്റ്റെ മാത്രം പൊന്നൂസിനെ....