Pages

Monday, October 11, 2010






നിന്‍ തിരുമുന്‍പില്‍ വരുന്നൂ
വേദന തിങ്ങുമീ ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്


നിത്യഹരിതമാം മേച്ചില്‍പ്പുറങ്ങളില്‍
എന്നെ നടത്തേണമേ
സ്വച്ഛ ജലാശയ തീരത്തിലേക്കു നീ
എന്നേ നയിക്കേണമേ


സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ
ധന്യമാക്കീടേണമേ
മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു
കൂട്ടായിരിക്കേണമേ സ്നേഹസ്വരൂപനാം എന്‍ ജീവനായകാ








അഴകാണു നീ കനിയാണു നീ
നീയെന്നുമെന്റേതല്ലേ
ചിരി തൂകി നീ
ഇഷ്കിൻ നിലാക്കിളിയാണുനീ പെണ്ണെ
നീ ഇല്ലാത്ത രാവുകളില്ലാ
നിന്നെ ഓർക്കാത്ത നാളുകളില്ല
സ്നേഹഗീതം മനസ്സിൽ തീർത്തു
എന്റെ പുന്നാരമോളാണു നീ
പുന്നാര മോളാണൂ നീ

കാലം എനിക്കായ് മാറ്റി വെച്ച പുന്നാരമുത്താണു നീ
സ്വപ്നങ്ങളെല്ലാം കോർത്തെടുത്ത മാലാഖയാണു നീ
കസവിന്റെ തട്ടം തീർത്തു
മഹറിന്റെ മാല കോർത്തു
നീ എന്റെ മാത്രമാകാൻ
ഇനിയെന്തു വേണം കരളേ
മോഹം വിതുമ്പും സ്നേഹതാളം
നൽകുന്ന പെണ്ണാണു നീ
സ്നേഹങ്ങളെല്ലാം തന്നിടുന്ന പുന്നാര നിധിയാണു നീ
റംസാൻ നിലാവു പോലെ
വിണ്ണിൽ വിരിഞ്ഞ പൂവേ
നീയെന്റെ സ്വന്തമാ‍കാൻ ഞാനെന്തു വേണം പറയൂ







നിനക്കു ഞാൻ സ്വന്തം എൻ ഹൃദയം

നിനക്കായ് മാത്രം
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം എൻ ഹൃദയം
 നിനക്കായ് മാത്രം
നിൻ അകതാരിൽ വിടരും ഞാനൊരു
പൂജാപുഷ്പമായ്


വൃന്ദാവനത്തിൽ കാത്തിരിക്കും ഞാൻ
 കണ്ണാ രാധയായ്
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം എൻ ഹൃദയം
 നിനക്കായ് മാത്രം


പടരും മുല്ലക്കൊടിയായ് പുണർന്നീടും
നിന്നെ ഞാൻ
അധരങ്ങൾ പ്രേമത്തിൻ മധു നുകരും
ഹൃദയവും ഹൃദയവും ഒന്നാകും


ഒഴുകും കാവ്യസുധയായ് തഴുകീടും
നിന്നെ ഞാൻ
ഹൃദയവിപഞ്ചിയിൽ സ്വരമുയരും
 ഒരു നവ നിർവൃതി ഞാനറിയും


ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ
സ്വരരാഗ സുധയെന്നെ മെല്ലെ ഉണർത്തുന്നു.
കണ്ണൻ തൻ വൃന്ദാവനിയും, കാളിന്ദിയും
അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,
ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ
ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,
നീല കടമ്പിനന്നുൾക്കുളിരേകിയ
ലീലാവിലാസവും, കവർന്നോരു വെണ്ണയും,
കാമിനിമാരുടെ ചേലകൾ വാരിക്കൊണ്ടൊടി
ഒളിച്ചതും, ആർത്തുല്ലസിച്ചതും;
ഓരായിരം ഗോപാംഗനകളാ പ്രേമത്തില്‍,
മദകരമാമൊരു നിര്‍വൃതിയിലാണ്ടവര്‍‍
ഹർഷപീയൂഷ പുള‍കിത ഗാത്രരായ്
‍സായൂജ്യം നേടിയ, നിന്‍ സ്നേഹസ്പര്‍ശവും,
മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു,
ഗംഗാപ്രവാഹമായ്, ഉള്‍കുളിരേകുന്ന
പുണ്യ പ്രസാദമായ്, കുളിരേകുന്നൊരാ-

ത്മ സംതൃപ്തിയായ് നിറഞ്ഞുനിന്നീടുന്നു....







ഗുരുവായൂരുണ്ണിക്കണ്ണനു നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം
കുടമണിയൊന്നുണ്ടോ അരമണിയിങ്ങുണ്ടോ
കിങ്ങിണിയങ്ങുണ്ടോ

 


ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം
ആരും കാണാതെ മണ്ണൂം വാരേണം
കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം
കണ്ണനാടുമ്പോൾ കൂടെയാടേണം
ഇഴയുന്നൊരു തുമ്പിയതും അഴകാർന്നിരു കൊമ്പുകളും
തേൻ വർണ്ണ കണ്ണിണയും വേണം
പോരുകളിൽ താമരയും ശംഖും വേണം

 

എന്നും കാലത്ത് തെല്ലൊന്നോടേണം
വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം
കളഭക്കുറിയിട്ട് വലവും വെയ്ക്കേണം
കദളിപ്പഴമുണ്ട് വയറും വീർക്കേണം
ചിന്നം വിളിച്ചീടേണം നന്നായ് നമിച്ചീടേണം
കുഴൽ കേട്ട് തലയാട്ടീടേണം
കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം

 





ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു മാത്രം വേണ്ടി
എന്റെ ഹൃദയം പാടുന്നൂ


മധുരിതരാഗം മതിവരെ നുകരാൻ
മാനസവാതിൽ നീ തുറന്നു
എനിക്കു വേണ്ടി എനിക്കു വേണ്ടി
എനിക്കു മാത്രം വേണ്ടി
എന്റെ ഹൃദയം പാടുന്നൂ

കരളിലെ മോഹം ചിറകടിക്കുന്നു
വരുമോ നീയെൻ കണ്മണിയേ
വിഷാദഗാനം വിതുമ്പി നിൽക്കും
വിപഞ്ചി വീണ്ടും മീട്ടാൻ
ഹൃദയം പാടുന്നു

Tuesday, October 5, 2010