നിത്യമാമെൻ ദുഃഖസ്മരണ തൻ മുറിവിൽ
കത്തിയാഴ്ത്തുന്നു നീ ശൂന്യമാം നിശബ്ദതേ
ഉത്തരധ്രുവകൊടും ശൈത്യക്കാറ്റിൽ
ആപൽ ശങ്കകൾ ആവാഹിച്ചെത്തുന്ന സന്ധ്യകളിൽ
മഞ്ഞുമലകൾ ഉരുണ്ടുയരുന്നു മേലേ
താഴെ തടാകങ്ങൾ തണുത്തുറയുന്നു
ജന്മാന്തരങ്ങൾക്കപ്പുറമെന്നോ
വിധിച്ചൊരേകാന്തയിൽ
ഈ കൽത്തുറുങ്കിൽ

