

നിന്‍ തിരുമുന്‍പില്‍ വരുന്നൂ
വേദന തിങ്ങുമീ ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്

നിത്യഹരിതമാം മേച്ചില്‍പ്പുറങ്ങളില്‍
എന്നെ നടത്തേണമേ
സ്വച്ഛ ജലാശയ തീരത്തിലേക്കു നീ
എന്നേ നയിക്കേണമേ

സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ
ധന്യമാക്കീടേണമേ
മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു
കൂട്ടായിരിക്കേണമേ സ്നേഹസ്വരൂപനാം എന്‍ ജീവനായകാ
