ഓര്‍മ്മകള്‍
Pages
Home
Tuesday, October 5, 2010
ദ്വാപരയുഗത്തിലെ ഒരു പ്രേമസങ്കല്പം
നിന്നെയെൻ രാധയാക്കീ
നീയറിയാതെ നീയെനിക്കേകി
നോവും മധുരവും ആരോമലേ
ഞാനെന്നും നീയറിയാത്ത നിശയിലെ
ഗായകനായിരുന്നു
ഞാനെന്നും നിന്റെ അരികിലെത്താത്തൊരു
കാമുകനായിരുന്നു
എങ്കിലുമാത്മസരോവരത്തിൽ നീ
പുഷ്പസുഗന്ധമായീ
ആരാഗഗന്ധമേറ്റെന്റെ കിനാവുകൾ
പ്രേമകവിതയായീ
ഞാനെന്നും നിന്റെ സദസ്സിലകലെ
ഒരജ്ഞാതനായിരുന്നു
നിൻ നൃത്തവേദിയിൽ നിൻൻ ലയഭംഗിയിൽ
ധന്യനായ് ഞാനിരുന്നു
കാണികളെല്ലാം ഒഴിഞ്ഞ സദസ്സിൽ ഞാൻ പിന്നെയും കാത്തിരുന്നു
ഏകയായ് നീ വരുമെന്നോർത്തു പിന്നെയും പിന്നെയും കാത്തിരുന്നു
Newer Post
Older Post
Home