Pages

Monday, September 27, 2010





എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..
പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..
എന്നെ പാതി വഴിയെ തനിച്ചാക്കരുത്...
കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...

എന്‍റെ മുന്നില് നടക്കരുത്..
ഞാന് പിന്തുടര്‍നെന്നു വരില്ല...
എന്‍റെ പിന്നില് വരരുത്..
ഞാന് നയിച്ചെന്നു വരില്ല....
പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം,
സുഹൃത്തുക്കളായി..........

ഞാന് എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു.
എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില്
അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്
നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്
കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്.
പുലരികള് ഇനിയും പിറന്നേക്കാം
,വാനമ്പാടികള് ഇനിയും പാടിയേക്കാം,
എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്...
നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്.....

എനിക്ക് നീ തന്നൊരീ കൂട്ടിനു
ഞാന് എന്നെ നല്‍കുന്നു കൂട്ടുകാരാ
ഓര്‍മ്മയുടെ ഊടുവഴികളില് എന്നും-
കൂട്ടായി വന്ന പ്രിയകൂട്ടുകാരാ
നീളുന്ന വഴികളില് എന് മുന്നില് എന്നും-
നിഴലായ് നിലാവായ് നീ നടന്നു
ഒരു വാക്ക് ഞാന് പറഞ്ഞില്ല എങ്കിലും-
അന്നു നിയെന്നെ തിരിച്ചറിഞ്ഞു
 
ഈ ഹ്രസ്വയത്രകള് പലവഴി എങ്കിലും-
പിരിയില്ല നിന്നെ ഞാന് കൂട്ടുകാരാ
രണ്ടക്ഷരം ഞാന് നിനക്കായി നല്‍കുന്നു-
'സ്നേഹം' എന്നൊരൊറ്റ വാക്ക്



നീ അറിയുന്നുവൊ....
നീയാണ്‍ ഞാന്‍ എന്നതു,
നിന്നിലാണ് ഞാന്‍ എന്നതു..
ഞാനെന്നും നിനക്കയി പാടിയിരുന്നത്..



എന്നു നീയെന്നെ വേദനയുടെ -
ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞുവോ..!!
എന്നു നീ നിന്‍ ഓര്‍മ്മയില്‍നിന്നു-
മെന്‍ വേരുകള്‍ അടര്‍ത്തി മാറ്റിയോ...
അന്ന് എന്റെ മരണമായിരുന്നു...



എങ്കിലും എന്റെ ആത്മാവ് -
നിന്നിലലിയുകയായിരുന്നു!!
ഞാനതിലൂടെ സന്തോഷിക്കുന്നു...!!
നിരര്‍ധമായിരുന്ന എന്റെ സ്വപ്നങള്‍ക്ക്-
അര്‍ധമുണ്ടാവുകയായിരുന്നു....



ഒരിക്കല് നീയെന്നെ ഓര്‍ക്കും....
ഞാന്‍ പാടിയ പാട്ടുകള്‍ നിന്റെ കാതിലെത്തും..
ശബ്ദ വീചികള്‍ തേടി നീ അലയും..
നിന്‍ കണ്ണുകള്‍ എനിക്കായി പരതും....
 


എനിക്കു നിന്നൊട് പ്രണയമാണ്...
നിന്നെ എന്നന്നേക്കുമായി മറക്കുക എന്നതു,
ഞാനില്ലാതാവുക എന്നതാണ്...



എന്റെ ശരീരം എനിക്കു നഷ്ടമായിരിക്കുന്നു
എങ്കിലും എന്റെ ആത്മാവും പ്രണയവും-
നിനക്കായി എന്നുമുണ്ടാകും മരണമില്ലാതെ,,



ഇനി നിനക്കു പോകാം....
നിനക്കായി സിംഹസനങ്ങള്‍ കാത്തിരിക്കുന്നു
ഞാനെന്നും നിനക്കായി കാത്തിരിക്കും..
എന്റെ പ്രണയവുമായി.....
.
 
 
ഞാന്‍ നടന്ന വഴികള്‍ മുള്ളുകള്‍ നിറഞ്ഞതായിരുന്നു

സ്വയം നടന്ന വഴികളാണ്, വേദന ഒറ്റയ്ക്ക് സഹിക്കുന്നു.

നിറഞ്ഞ ചോര, കണ്ണീര്‍, ഇന്നി ഒരിക്കലും പൂക്കാത്ത ഹൃദയം

എല്ലാം ഓടയില്‍ വീണുകിടക്കുന്നു.

സഹയാത്രികര്‍ ഇടവഴികളില്‍കൂടി വഴി മാറിപ്പോ-

യത് ഞാനറിഞ്ഞില്ല, പറയാതെ പോവുക എന്നത്

അവരുടെ ആവശ്യമായിരുന്നു

അല്ലെങ്കില്‍ ഒരു കോമാളിയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടെനെ !

കണ്ണട പങ്കു വച്ച ചങ്ങാതി വലം കണ്ണുന്നംവച്ചു

ഇടം കണ്ണു കിട്ടി

സ്നേഹത്തിന്റെ ചോറൂട്ടിയവര്‍ പട്ടിയെ വാങ്ങി

എന്നെ മാത്രം തിരിച്ചറിയുന്ന കാവല്‍ക്കാരന്‍ !

കയത്തില്‍നിന്നു വലം കൈ തന്നു കയറ്റിയ ചങ്ങാതി

കടല്‍പ്പാലത്തിന്റെ ആഴമുള്ള ഭാഗം നോക്കി കാത്തിരിക്കുന്നു

റെയില്‍ പാളത്തിലെ സമാന്തര രേഖ,

ഒരു കയര്‍ തീര്‍ക്കുന്ന ചന്ദ്രബിംബം,

പഴച്ചാറില്‍ വീണ ചെറുതുള്ളികള്‍ തീര്‍ത്ത വര്‍ണ്ണരാജി,

മുന്നേ നടന്നു പോയവര്‍ തീര്‍ത്ത വിസ്മയങ്ങള്‍.

ഇല്ല, വാര്‍ന്നുപോകാന്‍ ഇന്നിയും രക്തം ബാക്കിയുണ്ട് !!!

മരണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍.... പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ... എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍... ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്ദ നിമിഷങ്ങളില്‍ നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്‍ വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്‍ കരയാതെ തീര്‍ക്കാന്‍.. തെറ്റു പറ്റിയാല്‍ അവയോര്‍ത്തു കരയാതിരിക്കാന്‍... ബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകുമ്പോള്‍ അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍... പ്രിയപ്പെട്ടവര്‍ ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്‍ ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍... കരള്‍ പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍... കണ്ണുനീര്‍ നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്‍ക്കാന്‍... ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്‍ എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം...
ഇടവഴിയിലെവിടെയോ എന്നെത്തനിച്ചാക്കി സ്വയം വഴിപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി...




 
തോഴി നിനക്കൊരു കവിത
മിഴിനീരില്‍ എഴുതിയ കവിത
ഓര്‍മ്മയില്‍ ഓമനിക്കാന്‍ പഴയൊരു സുഹൃത്തിന്റെ
ഒരിക്കലും മരിക്കാത്ത കവിത

മനസ്സുകള്‍ അടുത്തിട്ടും പരിണയ മാല്യത്തിന്‍
പരിമളം അറിഞ്ഞില്ല നമ്മള്‍
മാനസ്സ മങ്ങല്യം നിന്മാറില്‍ അണിയിക്കാന്‍
അനുമതി തന്നില്ല ദൈവം
ഇനിയും കരിഞ്ഞില്ല മോഹം
അണയാതെ എറിയുന്നു ദാഹം.. ദാഹം...

അകലുവാന്‍ വിധിച്ചിട്ടും ആശകള്‍ നീയാകും
അഗ്നിയെ വലംവച്ച് നില്‍പ്പൂ
ഓര്‍മ്മയില്‍ ഹോമിക്കാന്‍ ഇന്നെന്‍റെ ഹൃദയത്തില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ മാത്രം
ഇനിയും കൊഴിഞ്ഞില്ല സൂനം
വിടരുന്നു മധുമയ ഗാനം.. ഗാനം..






ഇടവപ്പാതിയുടെ ഇടിമുഴക്കത്തിപ്പൊട്ടിമുളക്കുന്ന കൂണുകള്‍ പോലെ ..
ഡീസംബറിന്‍റെ ഈ തണുത്ത പ്രഭാതത്തില്‍ ആഗ്രഹങള്‍
മനസ്സിന്‍റെ സമാധിയില്‍ നിന്നും പുറത്തു വെരുന്നു.
അവ ചിത്ര ശലഭങള്‍ പോലെ മൊഹത്തിന്‍റെ അതിര്‍‌വരമ്പുകള്‍ കടന്ന് പറന്നകലുന്നു.
തണുപ്പ് സൂചിപൊലെ തുളച്ചുകയറിയപ്പൊള്‍
പുതപ്പിനുള്ളിലെക്ക് ചുരുണ്ട് കയറിയ എന്നെ വീട്ട് ഉറക്കം പൊയിക്കഴിഞിരിക്കും .
പിന്നെ നിശയുടെ ബാക്കിയുള്ള യാമങളില്‍ എന്‍റെ കൂട്ടിനായ് സ്വപ്നങള്‍ വന്നെത്തും.
ആ സ്വപ്നങളില്‍ ഒക്കെയും ഒരു അവ്യെക്ത്മായ മുഖം ഞാന്‍ കാണുന്നു .
ആ അവ്യെതയാണ് എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതും..
ആ മുഖം ആള്‍കൂട്ടത്തി്നിടയില്‍ ഞാന്‍ തിരഞുകൊണ്ടീരിക്കുന്നു ..!!!!
കണ്ടെത്താമെന്ന പ്രതിക്ഷയോടെ..
എന്‍റെ സ്വപ്ന സുന്ദരി നീ എവിടെ..?
 

മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവിലുപോലെ
 
 
പുല്‍നാമ്പുകളില്‍ ഊറികൂടുന്ന -
പുലര്മാഞ്ഞു തുള്ളിപോലെ
 
 
പനിനീര്‍ ദളങ്ങളില്‍ , അടരാതെ-
തങ്ങുന്ന മഴതുള്ളിപോലെ
 
 
ഏകാന്തതയില്‍ എവിടെനിന്നോ -
ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ
 
 
എവിടെനിന്നോ എത്തി തഴുകി പിന്നെ-
എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ
 
 
നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ
 
 
ആയിരം വസന്തങ്ങള്‍ ഒന്നായ്‌ വന്നപോലെ
ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചെര്‍ന്ന്‍ വന്നപോലെ
 
 
നിലാവോളിച്ച രാവില്‍ താരകളെല്ലാം -
മണ്ണിലേക്ക് ഇറങ്ങിയത് പോലെ
 
 
പല ജന്മങ്ങളായ് ഞാന്‍ കരുതിയ -
സ്നേഹമത്രയും നിനക്കായ്‌ ഏകുന്നു ഞാന്‍
 
 
ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനിര്തുള്ളിയില്‍
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ
 
 
തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്ക്‌ അടുപ്പിച്ചു

എന്റെ ജീവിത സമസ്യയുടെ -
പൂരകമാവാന്‍ നിന്നെ ക്ഷണിക്കുന്നു
 
 
സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍
 
 
പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
വന്നുമൂടുന്ന കോടമഞ്ഞില്‍ കയ്കള്‍ കോര്‍ത്ത്‌
പുലരും വരെ നമുക്ക്‌ നടക്കാം
 
 
അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും
 
 
എന്‍ ഹൃദയ രക്തത്താല്‍ ചുവന്ന പുഷ്പം
ആ പ്രണയ നിമിഷത്തില്‍ -
നിനക്കായ്‌ ഏകും ഞാന്‍