പുസ്തകതാളുകള്‍കിടയില്‍ മയില്‍പീലി-
വച്ചു ഞാനതിനോട് ചൊല്ലി
വരണം നീ കൂടെക്കിടാങളുമായ്
യുഗ യൂഗാന്താരങ്ങള്‍ക്ക് ശേഷം
ഇന്നു ഞാന്‍ ചിതലില്‍ പൊതിഞ്ഞോരാ-
താളുകള്‍ വെറുതെ മറിച്ചു തലോടി
അവിടേയതാ പഴയ മയില്‍പീലി
തനിയെ കിടന്നു വിലപിക്കുന്നു
"എന്തേ നീ വിലപിച്ചൂ..കാരണം ചൊല്ലൂ
അരുതാത്തതെന്തെങ്കിലും......... ."
ദയനീയമായത് ചൊല്ലീയെന്നോട്.
"എന്തേ എന്നെ നീ മാനം കാണിച്ചൂ?"