Pages

Thursday, September 23, 2010


അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോ-
രഞ്ചിതൾ പൂവിനും മൗനം 
പാതിരാക്കാറ്റിന്റെ ചുംബനപ്പാടുള്ള
ഹേമന്തരാവിനും മൗനം
സുഖമുള്ള മൗനം അഴകുള്ള മൗനം
ആയിരം ചിറകുള്ള മൗനം 


പാതി വിരിഞ്ഞൊരു പവിഴമല്ലികൾക്കെന്തോ
പറയാൻ മടിയായീ 
ആരുടെ രാഗനിമന്ത്രണം കേൾക്കാൻ
ആത്മാവിനിന്നും കൊതിയായി
രാവിന്റെ സിരകളെ തന്ത്രികളാക്കി 
രഹസ്യമോഹങ്ങൾ


പാർവണ ചന്ദ്രിക സ്പർശിച്ച മാത്രയിൽ
പാരിജാതങ്ങൾ മിഴി തുറന്നു 
കാറ്റിന്റെ കൊതിയാർന്നൊരാശ്ലേഷമണിയാൻ
കന്യകാദാഹങ്ങളാഗ്രഹിച്ചു
മഞ്ഞിന്റെ പൂന്തുകിൽ യവനികയാക്കി
കാമുകഭാവങ്ങൾ