

നീ എനിക്കായി മാത്രം സൂക്ഷിച്ചുവച്ച
ആ പ്രണയത്തിന് ഇന്നെന്തു പറ്റീ ?!
എന്നാണ് നിനക്ക് എന്റെ പ്രണയത്തിന്
സുഗന്ധം പോരാ എന്ന്തോന്നിത്തുടങ്ങിയത്?

ഞാനും നീയും എന്ന ദ്വന്തമില്ല ,
നമ്മള്‍ എന്ന എകത്വമേയുള്ളൂ
എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ...
എന്നിട്ടും നീ എന്തിനായിരുന്നു 

നിന്റെ ഹൃദയത്തില്‍ നിന്നും
എന്നെ അടര്‍ത്തി മാറ്റിയത്?
എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ ,
എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ ,
കരളൊന്നു കലങ്ങിയാല്‍
നിന്റെതും പിടഞ്ഞിരുന്നു ....

കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ
ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ
നീ അറിയുന്നില്ല ! എന്റെ ഓരോ
നിനവുകളും പറയാതെ തന്നെ
നീ അറിഞ്ഞിരുന്നു , ഇന്നോ ...

എന്റെ ഹൃദയം കീറിപറിഞ്ഞു
ചോരയൊലിപ്പിക്കുമ്പോഴും നീ എങ്ങോ
ഇരിക്കുന്ന മറ്റേതോ ഹൃദയത്തെ
തേടി അലയുന്നൂ !! ഒന്ന് പറഞ്ഞു തരൂ ...
ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത് ??
