
എനിക്ക് നീ തന്നൊരീ കൂട്ടിനു
ഞാന് എന്നെ നല്‍കുന്നു കൂട്ടുകാരാ
ഓര്‍മ്മയുടെ ഊടുവഴികളില് എന്നും-
കൂട്ടായി വന്ന പ്രിയകൂട്ടുകാരാ
ഞാന് എന്നെ നല്‍കുന്നു കൂട്ടുകാരാ
ഓര്‍മ്മയുടെ ഊടുവഴികളില് എന്നും-
കൂട്ടായി വന്ന പ്രിയകൂട്ടുകാരാ

നീളുന്ന വഴികളില് എന് മുന്നില് എന്നും-
നിഴലായ് നിലാവായ് നീ നടന്നു
ഒരു വാക്ക് ഞാന് പറഞ്ഞില്ല എങ്കിലും-
അന്നു നിയെന്നെ തിരിച്ചറിഞ്ഞു

നിഴലായ് നിലാവായ് നീ നടന്നു
ഒരു വാക്ക് ഞാന് പറഞ്ഞില്ല എങ്കിലും-
അന്നു നിയെന്നെ തിരിച്ചറിഞ്ഞു

ഈ ഹ്രസ്വയത്രകള് പലവഴി എങ്കിലും-
പിരിയില്ല നിന്നെ ഞാന് കൂട്ടുകാരാ
രണ്ടക്ഷരം ഞാന് നിനക്കായി നല്‍കുന്നു-
'സ്നേഹം' എന്നൊരൊറ്റ വാക്ക്
പിരിയില്ല നിന്നെ ഞാന് കൂട്ടുകാരാ
രണ്ടക്ഷരം ഞാന് നിനക്കായി നല്‍കുന്നു-
'സ്നേഹം' എന്നൊരൊറ്റ വാക്ക്

