മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത് തെളിയുന്ന മാരിവിലുപോലെ

പുല്‍നാമ്പുകളില്‍ ഊറികൂടുന്ന -
പുലര്മാഞ്ഞു തുള്ളിപോലെ

പനിനീര്‍ ദളങ്ങളില്‍ , അടരാതെ-
തങ്ങുന്ന മഴതുള്ളിപോലെ

ഏകാന്തതയില്‍ എവിടെനിന്നോ -
ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ

എവിടെനിന്നോ എത്തി തഴുകി പിന്നെ-
എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ

ആയിരം വസന്തങ്ങള്‍ ഒന്നായ് വന്നപോലെ
ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചെര്‍ന്ന്‍ വന്നപോലെ

നിലാവോളിച്ച രാവില്‍ താരകളെല്ലാം -
മണ്ണിലേക്ക് ഇറങ്ങിയത് പോലെ

പല ജന്മങ്ങളായ് ഞാന്‍ കരുതിയ -
സ്നേഹമത്രയും നിനക്കായ് ഏകുന്നു ഞാന്‍

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനിര്തുള്ളിയില്‍
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്ക് അടുപ്പിച്ചു

എന്റെ ജീവിത സമസ്യയുടെ -
പൂരകമാവാന്‍ നിന്നെ ക്ഷണിക്കുന്നു

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
വന്നുമൂടുന്ന കോടമഞ്ഞില്‍ കയ്കള്‍ കോര്‍ത്ത്
പുലരും വരെ നമുക്ക് നടക്കാം

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്ന പുഷ്പം
ആ പ്രണയ നിമിഷത്തില്‍ -
നിനക്കായ് ഏകും ഞാന്‍

