Pages

Friday, September 10, 2010

നീ കരഞ്ഞാല്‍...

നീ കരഞ്ഞാല്‍
മുറിപ്പെടുന്നതെന്റെ
ഹൃദയമാണ്......

നീ പൊഴിക്കുന്ന
ഓരോ തുള്ളി കണ്ണീരും
മുള്ളായുടക്കുന്നത്
എന്റെ നെഞ്ചിലാണ്......

നിന്‍റെ വ്യാകലതകളില്‍
ചോര്‍ന്നു പോകുന്നത്
എന്‍റെ ധൈര്യമാണ്.....

നിന്‍റെ ഓരോ നെടുവീര്‍പും
ചുട്ടുപൊള്ളിക്കുന്നത്
എന്‍റെയാത്മാവിനെയാണ്....

നീ നീയല്ലതെയാകുമ്പോള്‍
എനിക്ക് നഷ്ടമാകുന്നത്
എന്നെത്തന്നെയാണ്..