ഒരു നോക്കു മാത്രമേ കാണുവാന് കഴിഞ്ഞുള്ളൂ, ഒന്നുമേ ചോദിച്ചീല്ലാ, പറഞ്ഞില്ലാ
ഉള്ളില്‍ തട്ടും മൃദു മന്ദഹാസവും പൊഴിഞ്ഞീല്ലാന്നാകിലും
മിഴിത്തുംബാല്‍ ആ മനസെന്‍നേര്‍ക്ക് നീണ്ടതേയുള്ളു
അധരം സ്മേരത്തിന്നായ് ഒരുങ്ങിയതേയുള്ളു,
മനസ്സിന്‍ വാതായനം തുറക്കാന്‍ അനുമതി കൊടുത്തില്ലാ...
ആമോദത്തോടാരതിയുഴിഞ്ഞില്ലാ,
ആദരിച്ചരുളിയില്ലാതിഥ്യമെന്നാകി ലും…………..
മധുര സ്വപ്നം നെഞ്ഞില്‍മുളയിട്ടതേയുള്ളു,
വസന്തം പുഷ്പാര്‍ച്ചന തുടങ്ങിയതേയുള്ളു,
കൈവിരല്ത്തുമ്പിലൊന്നു തൊട്ടതുമില്ലെന്നാലും
മധു വാക്കോതിയില്ല, മധുരം നുണഞ്ഞില്ല
പ്രണയഗാനം ചുണ്ടില്‍ തുളുമ്പിയതുമില്ല,
ഇനിയും വരാമെന്നു ചൊല്ലിയില്ലെന്നാകിലും
മറക്കുകില്ലാ മുഖം മറക്കില്ലൊരിക്കലും……
ഉള്ളില്‍ തട്ടും മൃദു മന്ദഹാസവും പൊഴിഞ്ഞീല്ലാന്നാകിലും
മിഴിത്തുംബാല്‍ ആ മനസെന്‍നേര്‍ക്ക് നീണ്ടതേയുള്ളു
അധരം സ്മേരത്തിന്നായ് ഒരുങ്ങിയതേയുള്ളു,
മനസ്സിന്‍ വാതായനം തുറക്കാന്‍ അനുമതി കൊടുത്തില്ലാ...
ആമോദത്തോടാരതിയുഴിഞ്ഞില്ലാ,
ആദരിച്ചരുളിയില്ലാതിഥ്യമെന്നാകി