Pages

Sunday, August 29, 2010

നിനയാത്ത നേരത്ത്...


നിനയാത്ത നേരത്ത് അകലെയീ മലഞ്ചെരുവില്‍ ..
നീ വന്നത് സത്യമെന്നോ ...
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്‍ വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ...!!
കാലം തീര്‍ത്തൊരാ തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ മുന്‍പില്‍ ..
കനവിനുമഴലിനുമൊടുവിലായി നിന്‍ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
മൊഴികളല്ല മിഴികളാണ് പ്രണയത്തിന്‍ ഭാഷ എന്ന് ,
വീണ്ടുമറിഞ്ഞു നാം ...!!
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു നീ
മടങ്ങിയെന്നോ...
നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയാമാമൃതും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ കൂട്ടുകാരീ നിന്നെ കാത്തിരിക്കും
എന്ന് വരും നീ ........
ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും

സ്നേഹം അറിയാതെ പോകുന്നത്...

Image Hosting by PictureTrail.com
സ്നേഹം അറിയാതെ പോകുന്നത് ജീവിതത്തില് 
ഒരു നഷ്ടം മാത്രമാണ്എന്നാല് അതിലും വലിയ 
നഷ്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ 
പോകുന്നത് .

Saturday, August 28, 2010

ഒരു സ്വപ്നം...

 
മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തില്‍ നേര്‍ത്ത -

വെള്ള വസ്ത്രത്തിന്റെ ആവരണവും പുതച്ചു -

എന്നെ പാഴ്കിനാവുകളില്‍ നിന്നുണര്‍ത്തി …..

അവള്‍ കടന്നു വരും ….

വെള്ളത്തലമുടിയും നീല നയനങ്ങളുമുള്ള -

എന്റെ മാലാഖ ……

മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ ….

ഞങ്ങള്‍ക്ക് വേണ്ടി -

മാത്രം തീര്‍ത്ത ആ സ്വര്‍ഗത്തിലേക്ക് …….

കൊണ്ട് പോകാന്‍ …..

അവിടെ മഞ്ഞില്‍ കാല്‍പ്പാടുകള്‍ തീര്‍ത്ത്‌കൊണ്ട് -

ഭാവനാ സമ്പുഷ്ടമായ വരികളിലൂടെ

നമ്മള്‍ കാല്പനികതയ്ക്ക് ഇന്നിന്റെ ആവിഷ്കാരം -

നല്‍കും …..

മൂടല്‍മഞ്ഞു ചുവരുകള്‍ തീര്‍ക്കുന്ന മണിയറയില്‍ -

മേപ്പിള്‍ഇലകള്‍ കൊണ്ട് തീര്‍ത്ത കിടക്കയില്‍ …..

അവളുടെ തണുത്ത ചുണ്ടുകള്‍ക്ക് ഞാന്‍ ചൂട് പകരും ….

ഊഷര ഭൂമിയില്‍ വീണ തുഷാരമുത്തുകള്‍ പോലെ -

മൃദുലമായ തണുത്ത കരങ്ങള്‍ എന്നെ തഴുകി കടന്നുപോകും ……

അപ്പോള്‍ -

എന്നില്‍ ഋതുക്കള്‍ ഒരേ സമയം വര്ഷിക്കും …….ആപാദചൂഡം ….

പിന്നെ …പിന്നെ ……..

ഞാനെന്നോ അവളെന്നോ പറയാനാകാത്ത വിധം

ഞങ്ങള്‍ ഒന്നാകും ……

കാലത്തിന്റെയും പ്രകൃതിയുടെയും സമഞ്ജസമായ -

ഒത്തുചേരല്‍ പോലെ ……………

പ്രണയം ഒരു മഴ പോലെയാണ്




പ്രണയം ഒരു മഴ പോലെയാണ് അകലെ 

പെയയുമ്പോള്‍ കൊതിയാകും. ഒരിക്കല്‍ പെയ്താല്‍ 

മതി

ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍


'കടപ്പാടുണ്ടെനിക്ക് നിന്നോട്

ഒരു ജന്മം മുഴുവന്‍

കരയാന്‍ പഠിപ്പിച്ചതിന്

ഇടയ്ക്ക് ഓര്‍ത്തുപോകുന്നത്

മറന്നിട്ടില്ലെന്ന് അടിവരയിടാനാണ്.

തണുപ്പ് പെയ്തിറങ്ങിയ

ജൂണിന്റെ ഓര്‍മ്മയ്ക്കായി

സൂക്ഷിച്ചേക്കുക നീ-

നിന്റെ പ്രണയം

മറക്കുവാന്‍ പറഞ്ഞു

മറഞ്ഞു നീ പോയ നേരം,

മുറിയില്‍ വരച്ച നിന്‍ ചിത്രങ്ങള്‍ തുടച്ചു മാറ്റി

ഹൃദയത്തില്‍ കൊത്തിയ ചിത്രങ്ങള്‍ ഇന്നും തുടിച്ചു 

നില്‍പ്പൂ..

കണ്ണുനീര്‍ വാര്‍ത്തു

പിരിഞ്ഞു നീ പോയ നേരം

കടലാസില്‍ കുറിച്ച നിന്‍ കവിതകള്‍ അടര്‍ത്തി മാറ്റി,

മനസ്സില്‍ കുറിച്ച നിന്‍ കവിതകള്‍ ഇന്നും വിടര്‍ന്നു 

നില്‍പ്പൂ..

മേഘങ്ങളെത്ര മഴ പൊഴിച്ചാലും

മുകിലിന്‍ മൂടുപടം അണിയാത്ത തിങ്കളായ്‌ എന്നും

എന്‍ മുന്നില്‍ വിരിയും പൂനിലാവു നീ

നീ തന്ന ലേഖനത്തില്‍, ഞാന്‍ വായിച്ച പ്രണയ 

വരികളില്‍

നിന്‍ പാല്‍പുഞ്ചിരി കാണാനിന്നും ഞാന്‍ 

കൊതിച്ചിരിപ്പൂ..

എങ്ങനെ ഞാന്‍ മറക്കും നിന്നെ

എങ്ങനെ ഞാന്‍ മറക്കും

എന്നിനി കാണും ഞാനാ പൂമിഴി

എന്നിനി കാണും ഞാന്‍

എങ്ങനെ ഞാന്‍ മറക്കും നിന്നെ

എങ്ങനെ ഞാന്‍ മറക്കും

എന്നിനി കേള്‍ക്കും ഞാനാ മധുമൊഴി

എന്നിനി കേള്‍ക്കും ഞാന്‍
 

എന്ന് മുതലാണ് ഞാന് നിന്നെ

എന്ന് മുതലാണ് ഞാന് നിന്നെ…സ്നേഹിച്ചു 

തുടങ്ങിയത് എന്നറിയില്ല ...പക്ഷെ ഞാന് 


അറിയുന്നു.നീ എന്റെ പ്രാണന് എന്ന് 


....മൈലാഞ്ചിയണിഞ്ഞു മുല്ലപൂവും 


ചൂടി..മന്നവാട്ടിയായ് നിന് മുന്നിലെത്തുന്ന


 നാളില്..നിനക്ക് നല്കാന് ആയി കാത്തു വെച്ച് 


ഞാന് നിനക്കായ് എന് പ്രാണനില് പൂവിട്ട പൂക്കള് 


....നീ എന്നെ അറിയുമെന്ന് ഞാന് കരുതി ...... 


ഒരിക്കല് പോലും തുറക്കാത്ത എന്റെ മനസ്സിന്റെ 


മന്നിചെപ്പിലായ്..മറ്റാരും കാണാതെ ഞാന് കാത്തു


 സുക്ഷിച്ച എന്റെ സ്വപ്നങ്ങള്..നീ കാണുമെന്നു 


ഞാന് കരുതി ...........അന്ന് നീ എന്നോട് 


വിവാഹത്തിന്നു ഇഷ്ടമാണോ എന്ന് 


ചോദിച്ചപ്പോള്..എന്റെ മിഴികളാല് നല്‍കിയ 


മറുപടി നീ വായിച്ചിരിക്കുമെന്നു ഞാന് കരുതി 


...പിന്നീട് വിവാഹ ദിനത്തിനായി കാത്തിരിക്കുന്ന


നാളുകളില്. നിന്റെ ചോദ്യംങ്ങള്‍ക്ക് മറുപടിയായ 


എന്റെ മൌനം..നീ കേള്‍ക്കുമെന്ന് ഞാന് കരുതി 


...കാത്തിരിക്കുകയാണ് ഞാന് ....എന്റെ മൌനം


 സംസാരിക്കുന്ന

എന്റെ സ്വപ്നങ്ങള് പൂവണിയുന്ന..നമ്മള് 


ഒന്നാകുന്ന ആ ദിനത്തിനായി ..........