
മൈലാന്ചി രാവില്‍ കെസ്സൊന്നു മൂളി
അന്നെന്നരികില്‍ വന്നവളേ
ഒരിക്കലും മറക്കാത്ത സുന്ദര നിമിഷങ്ങള്‍
അന്നെനിക്കായി നീ നല്കിയില്ലെ?
നീ അന്നു മൂളിയ ഇശലുകളെല്ലാം
നിനക്കായി ഞാനിന്നും പാടുന്നു
സുറുമ കണ്ണാല്‍ കവിതകള്‍ എഴുതും
സുന്ദരി പെണ്ണിനെ ഓര്‍ക്കുന്നു
ആദ്യമായി തമ്മില്‍ കണ്ട നാള് തൊട്ടെന്റെ
സ്വപ്നത്തില്‍ മണവാട്ടി പെണ്ണാനു നീ
അന്നു തൊട്ടിന്നോളം അറിയുന്നു
പ്രണയത്തിന്‍ സുഗമുള്ള നോവിന് സായൂജ്യം...