ജീവിതം നിറങ്ങള്‍ തേടുന്നു -
ഈ തീരത്ത് ……
ഒരിക്കല്‍ ഇരമ്പുന്ന കടലിനു -
നീലിമയുണ്ടായിരുന്നു …
നുരഞ്ഞു പതയുന്ന തിരകള്‍ -
പാല്‍ ചുരത്തിയിരുന്നു …
ദൂരെക്കാണുന്ന ശാഖിത്തലപ്പുകളില്‍ -
ഹരിത ചാരുത ദൃശ്യമായിരുന്നു …..
വെയിലിനു ചൂടും നിലാവിന് കുളിര്‍മയും -
പൂവിനു മണവും -
തേനിനു മാധുര്യവും ഉണ്ടായിരുന്നു ….
നിറ വൈവിധ്യത്തില്‍ മേഘങ്ങളും -
വിസ്മയിപ്പിച്ചിരുന്നു ….
തിരകളില്‍ ചവുട്ടി ,
നനഞ്ഞ മിഴികള്‍ ദൂരേക്കെറിഞ്ഞു ,
ഒരു പിന്‍വിളിക്കായി കാതോര്‍ത്തുകൊണ്ട് -
നീ നടന്നകലും വരെ ……….