Pages

Sunday, August 22, 2010

കരയുന്നതെന്തേ...

കണ്ണീരൊഴുക്കുന്നതെന്തേ സഖീ, -
യതിന്‍ ഭാവമെന്തെന്നു ചൊല്ലൂ വേഗം
കണ്ണീരെന്നും രണ്ടു പുഴപോലെയല്ലേ
സുഖദുഖങ്ങളിലോഴുകുന്ന പുഴകള്‍

ഹര്‍ഷഹേതുവാണു ഞാനെങ്കിലോ
നിന്‍ ഭാഗ്യം ഞാനെന്നൊരര്‍ത്ഥമില്ലേ
ശ്മാശാനതുല്ല്യമാം ജീവിതവാടിയില്‍
ആദ്യം വിടര്‍ന്ന പൂവാണു ഞാന്‍ ....

ദുഖഹേതുവാണു ഞാനെങ്കിലോ
നിന്‍ ശാപം ഞാനെന്നൊരര്‍ത്ഥമില്ലേ
വര്‍ണ്ണങ്ങളുള്ളോരാ ജീവിതവാടിയില്‍
കള്ളിമുള്ളായ് ഞാന്‍ നോവേകിടുന്നു ....

കണ്ണീരിന്‍ 
ഹേ
തുവിന്നു ഞാനല്ലെങ്കി,ലെന്‍
ഹൃദയവ്യഥയ്ക്ക് നീ ചെവികൊടുക്കേണം
ആഴലാടുവാനെന്തു കാരണമെങ്കിലും
നിവൃത്തി വരുത്താതെ ഞാനുറങ്ങുകില്ല ....
.