മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തില്‍ നേര്‍ത്ത -
വെള്ള വസ്ത്രത്തിന്റെ ആവരണവും പുതച്ചു -
എന്നെ പാഴ്കിനാവുകളില്‍ നിന്നുണര്‍ത്തി …..
അവള്‍ കടന്നു വരും ….
വെള്ളത്തലമുടിയും നീല നയനങ്ങളുമുള്ള -
എന്റെ മാലാഖ ……
മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ ….
ഞങ്ങള്‍ക്ക് വേണ്ടി -
മാത്രം തീര്‍ത്ത ആ സ്വര്‍ഗത്തിലേക്ക് …….
കൊണ്ട് പോകാന്‍ …..
അവിടെ മഞ്ഞില്‍ കാല്‍പ്പാടുകള്‍ തീര്‍ത്ത്‌കൊണ്ട് -
ഭാവനാ സമ്പുഷ്ടമായ വരികളിലൂടെ
നമ്മള്‍ കാല്പനികതയ്ക്ക് ഇന്നിന്റെ ആവിഷ്കാരം -
നല്‍കും …..
മൂടല്‍മഞ്ഞു ചുവരുകള്‍ തീര്‍ക്കുന്ന മണിയറയില്‍ -
മേപ്പിള്‍ഇലകള്‍ കൊണ്ട് തീര്‍ത്ത കിടക്കയില്‍ …..
അവളുടെ തണുത്ത ചുണ്ടുകള്‍ക്ക് ഞാന്‍ ചൂട് പകരും ….
ഊഷര ഭൂമിയില്‍ വീണ തുഷാരമുത്തുകള്‍ പോലെ -
മൃദുലമായ തണുത്ത കരങ്ങള്‍ എന്നെ തഴുകി കടന്നുപോകും ……
അപ്പോള്‍ -
എന്നില്‍ ഋതുക്കള്‍ ഒരേ സമയം വര്ഷിക്കും …….ആപാദചൂഡം ….
പിന്നെ …പിന്നെ ……..
ഞാനെന്നോ അവളെന്നോ പറയാനാകാത്ത വിധം
ഞങ്ങള്‍ ഒന്നാകും ……
കാലത്തിന്റെയും പ്രകൃതിയുടെയും സമഞ്ജസമായ -
ഒത്തുചേരല്‍ പോലെ ……………