മൌനം അരുതേ എന്‍ സഖി,
നിന്‍ കിളിനാദം എന്‍ മനസിലൊരു,
ഗംഗ പ്രേവാഹമായി...ഒരു
ജന്‍മത്തിന്‍ പുണ്യമായി
നൊമ്പര പൊയികയില്‍ പൂത്ത വസന്തമെ,
വിണ്ണിലെ താരകള്‍ തന്‍ കൂട്ടുകാരി,
നിന്‍ ചിരിയില്‍ എന്‍ കനവുകള്‍ വര്‍ണമയമായി,
നിന്‍ മിഴികളില്‍ എന്‍ ദുരിതങ്ങള്‍എന്നും അകലെയായി.
കാറ്റിന്റെ ഗാനങ്ങള്‍ കാലൊച്ച ആകുമ്പോള്‍,
കാത്തിരുന്നു കണ്മണി നിന്നെ ഞാന്‍,
പ്രാണന്‍ വിദുംബുന്ന വേളയില്‍ ഞാന്‍ ദിനം,
സ്വാന്‍തനമായി ഞാന്‍ നിന്നെ ചാരത്തു കാംഷിച്ചു...