Pages

Friday, August 13, 2010

ആദ്യമായി കണ്ട നാള്‍..










ആദ്യമായി കണ്ട നാള്‍


ആ മുഖം എന്‍ സ്വപ്നമായ്

ആശയാല്‍ ഞാന്‍ തീര്‍ത്തു പോയ്


ഒരായിരം കവിതകള്‍..


ഈ നിലാവിന്‍ പൊയ്കയില്‍

സഖീ ഞാനുമെന്റെ പ്രണയവും

കാത്തിരുന്നു ഓമലേ നീ കൂട്ടു കൂടില്ലേ?




ആദ്യമായ് ഞാന്‍ മിണ്ടുവാന്‍

അന്നാദ്യമായ് വന്നതും

ഒന്നുമേ പറയാതെ നീ

എന്റെ ചാരെയായ് നിന്നതും

നിന്റെ മൌനവും ചൊല്ലിടും

സഖീ ഇഷ്ടമാണെന്ന വാക്കുകള്‍

കാത്തു നിന്നിടാം ദേവതേ നീ ഒന്നു പറയമോ?




എന്നും നിന്‍ വഴികളില്‍

വന്നു ഞാന്‍ ഒന്നു കാണുവാന്‍

പെണ്ണേ അന്നെന്തിനാണു നീ ദൂരെ

ദൂരെയായ് മാറി നിന്നൂ..

എന്നും ഞാന്‍ കാത്തിടും

വന്നു നീ ഒന്നു മിണ്ടുവാന്‍

പൊന്നേ അറിയാതെ പോകുമോ

ജീവനായൊരെന്‍ സ്നേഹാമ്രിതം

ഇനി വേണ്ടാ നീയല്ലാതെന്‍ കൂട്ടിനു പെണ്ണേ

ഇനി വേണ്ടാ നീയില്ലാതൊരു സ്വപ്നം

ഇനി പോരൂ നീയെന്‍ തോഴി സുന്ദരി മുല്ലേ

എന്റെ ജീവനായി........