Pages

Saturday, August 14, 2010

പ്രണയം






പ്രണയധാരയായി നീ വന്നു നില്‍ക്കുന്നു മുന്നില്‍


ഹൃദയാര്‍ദ്രമാം പ്രണയ ഗീതം കുറിക്കാന്‍ തുടിക്കുന്നു മനസ്


മണ്‍ തരികളില്‍ കോറിയിട്ട പ്രണയാക്ഷരങ്ങള്‍ തേടി


പ്രപഞ്ചത്തില്‍ പരക്കും പരാഗമായി പടര്‍ന്നു

നീ താഴിട്ട് പൂട്ടിയ സ്നേഹത്തിന്‍റെ അക്ഷയ ഖനി തുറക്കാനായി

നിന്‍റെ ഹൃദയത്തിന്‍റെ പടി വാതില്‍ക്കല്‍ വന്നു നില്പൂ ഞാന്‍

ഹൃദയം തുറന്നാലും ..

വിറയാര്‍ന്ന കൈകളാല്‍ ഞാനെഴുതി തീര്‍ത്ത പ്രണയാക്ഷരങ്ങള്‍ -

നീ തുറന്നു വായിക്കുമോയെന്നു സന്ദേഹം ഉണ്ട്

എങ്കിലും നിനക്കായ് ഞാന്‍ കുറിക്കട്ടെ !

ചുടു ചോരയില്‍ ചുവന്ന അക്ഷരങ്ങള്‍ എന്‍

കണ്ണ്നീരില്‍ കുതിര്‍ന്നു വികൃതമായിരിന്നുവെങ്കില്‍ -

ക്ഷമ ചോദിക്കുന്നു ഞാന്‍..

എന്‍റെ അഖില കോടി പരമാണുവില്‍‍ പ്രവഹിക്കും-

പ്രണയം,അനന്തമാണ് അന്ധമാണ്‌ !