Pages

Saturday, August 14, 2010

പരിശുദ്ധ പ്രണയം









ജീവനും ആത്മാവും പ്രണയിക്കുക ആയിരുന്നൂ അവളെ. .

അവളുടെ ജനനം മുതല്‍ തുടങിയ പ്രണയം .

ഒരു മനസ്സും ഒരുമെയ്യും ആണെങ്കിലും , വാശിയുള്ള പ്രണയം ആയിരുന്നൂ അത് .

അവളാവട്ടെ അവരെ രണ്ടു പേരെയും ഒരുപൊലെ സ്നേഹിച്ചിരുന്നൂ .

ഒരു പരിശുദ്ധ പ്രണയം .


സഞ്ചാര പ്രീയനായ ആത്മാവു പലപ്പൊഴും കറങ്ങാന്‍ പൊകും

കരയിലും കടലിലും ആകാശത്തിലും പാറി നടന്നുള്ള യാത്ര…

പാവം ജീവന്‍ അവന്‍ അവളെ വിട്ടു എങും പോവില്ലാ ....

അവളെ തനിക്കു നഷ്ട്ടപെട്ടാലോ , അവന്‍ ഭയന്നൂ ..

ആതാമാവ്‌ ,താന്‍ കണ്ട സുന്ദരമയ കാഴ്ചകള്‍ അവളോട്‌ പറഞ്ഞപ്പോള്‍ അവളിലുണ്ടായ

ശീല്കാര ശബ്ബ്ദങള്‍ ജീവനെ തെല്ലൊന്നുമല്ല വേദനിപിച്ചത് .

അവനും പാറി നടക്കാന്‍ മോഹമുണ്ടായിരുന്നല്ലോ ?

ഇനിയൊരിക്കല്‍ തനിക്കും പറക്കാവുന്ന പ്രതീക്ഷയോടെ അവനും കാത്തിരുന്നൂ .

ആ ഒരു ദിവസത്തിനു വേണ്ടി !

അന്നൊരു വെള്ളിയഴ്ച ആയിരുന്നൂ..

ആദ്യമായി ആത്മവു ജീവനെ പറക്കാന്‍ കൂടെ വിളിചൂ…

അവര്‍ കൈ കോര്‍ത്ത്‌ പിടിച്ചൂ .

ജീവന്‍ തന്റെ പ്രിയ സഖിയെ മറന്നുവോ ആവൊ?

രണ്ടു പേരും ആകാശത്തിലെക്കു പറന്നു ഉയര്‍ന്നു ..

കരയും എഴുകടലും, എഴു ആകശവും കടന്നു ഒരു സുന്ദരമായ യാത്ര ..

പാറിനടകുന്ന പറവകളും ‘

പതഞ്ഞു ഒഴുകുന്ന അരുവികളും ..

പൂകളും ..കായ്കളും

മനോഹര ശബ്ദ്ദ വീചികളും ,

ജീവനെ ഒരു സ്വപ്നലോകത്തേക്ക് കൊണ്ട് പോയോ ?

അവനു ആദ്യമായി ഒരു നഷ്ട്ടബൊധം തോന്നി

ഈ സുന്ദര ലൊകത്തെ ആണല്ലൊ.! താന്‍ !

മതിമറന്ന ഈ വേളയില്‍ തന്റെ -

കൂട്ടു കാരിയെ എന്തെ അവന് ഓര്‍ത്തില്ലാ ?.

ആത്മാവു വിളിച്ചപ്പോള്‍ ജീവന്‍ തന്റെ സ്വപ്നലോകത്ത് നിന്നും ഉണര്‍ന്നൂ .

വരാന്‍ മനസിലെങ്കിലും അവളെ ഓര്‍ത്തപ്പോള്‍ !

അവര്‍ വീണ്ടു ഭൂമിയിലെക്കു യാത്രയായി

ഒത്തിരി ഒത്തിരി സ്വപ്നങളുമായി അവളുടെ അരികിലേക്ക് ...

അകലെ താഴെ തന്റെ കൂട്ടുകാരിയുദെ ഉദ്യാനത്തിലെ ആള് കൂട്ടം

അവരെ അമ്പരപ്പിച്ചോ ?

അപ്പോള്‍ ആരൊ അടക്കം പറഞ്ഞൂ ..

അവള്‍ പോയി ഇന്നു രാവിലെ ..

ആതമാവും ജീവനും പരസ്പരം നോക്കി

ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ ?

ആത്മാവു പുലമ്പി ജീവനോട്‌

നീ അവളെ കൊന്നു ...

ജീവന് സഹിക്കന് കഴിഞ്ഞില്ലാ ..

അവളില്ലാത്ത ഈ ലൊകത്ത് ഞാന്‍ എന്തിനു ?

അവനും യാത്രയായി ..

ലക്‌ഷ്യം അറിയാതെ -

അവളെ തേടി മറ്റ് എതൊ ഒരു ലോകത്തേക്ക് .

പാവം ആത്മാവ് തനിച്ചായി .

അവന്‌ അങ്ങനെ പോകാന്‍ ആവില്ലല്ലൊ ?

കര്‍മ്മങ്ങള്‍ ബാക്കി കിടക്കുകയല്ലേ ?

ശേഷം അവനും പൊകും

മറ്റൊരു ലോകത്തേക്ക് ...

അറിയില്ല ..എങ്ങോട്ടാണ് ഈ തനിച്ചുള്ള യാത്ര