ഇലകള്‍ പൊഴിഞ്ഞപ്പോള്‍ നിന്നിലെ
വസന്തം ഋതുമതിയായതും
സൂര്യന്‍ കണ്ടു കൊതിച്ചപ്പോള്‍
നീ പൂക്കളാല്‍ നാണം മറച്ചതും ..
ഗ്രീഷ്മം കുളിരില്‍ പൊതിഞ്ഞതും
നിന്നില്‍ വേനല്‍ ചൂടു പകര്‍ന്നതും
കരിമുകില്‍ തണലായ് വളര്‍ന്നതും
നാദം മുഴക്കി മിന്നല്‍ മഴയില്‍ കുളിച്ചതും ...
കാറ്റുകള്‍ പാട്ടുകള്‍ മൂളുമ്പോള്‍ ..നിന്നെ
അരുവികള്‍ കളിയാക്കി പറഞ്ഞു ചിരിച്ചതും
നിന്നിലെ പൂമണവും കവര്‍ന്നങ്ങോ
തെന്നല്‍ നിശബ്ദം പോയി മറഞ്ഞതും ...
വര്‍ണ്ണങ്ങള്‍ തൂകിയ സന്ധ്യകള്‍
രാവുകള്‍ ശോകത്താല്‍ മെല്ലേ മറച്ചതും
ചന്ദ്രിക മൂകയായ് നിഴലുകള്‍ വിരിച്ചതും
താരങ്ങള്‍ ആനന്ദ ദീപം തെളിച്ചതും
അക്കങ്ങളില്‍ കാലത്തെ തളിച്ചീടുവാന്‍
ചതുരങ്ങളായ് ശാസ്ത്രം വീതിച്ചുവെങ്കിലും
ജീവിതം ദിനരാത്ര കുറിപ്പിലൊതുങ്ങുമ്പോള്‍
അര്‍ദ്ധവിരാമത്തില്‍ പുതുവര്‍ഷം പിറന്നു വീഴുന്നു
പഴയ നാളുകള്‍ മെല്ലെ മരിച്ചീടുമ്പോള്‍
സഖിയായ് നീയെന്നിലലിഞ്ഞതാനന്കിലും
നാളകള്‍ പുലരുവാന്‍ പിരിയുന്നുവെങ്കിലും
ഇന്നലകളില്‍ നീയെന്നെ പുണര്‍ന്നതാണ്
ജീവസത്യം