Pages

Friday, August 27, 2010

എന്‍റെ ഹൃദയം...

 


മനോഹരമായിരുന്നു എന്റെ ഹ്രിദയം
ഒരു പളുങ്കുശില്പം പോലെ
സ്നേഹമാകുന്ന പ്രകാശത്തില്‍-
അതു വെട്ടിത്തിളങ്ങിയിരുന്നു
ഒടുവില്‍ ഞാന്‍ സ്നേഹം-
പകുത്തു നല്‍കിയവരാല്‍ത്തന്നെ
അതു വലിച്ചെറിയപ്പെട്ടു
പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം-
കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു
ആര്‍ക്കോ വേണ്ടി......
ആരുടെയോ വരവും പ്രതീക്ഷിച്ചു.
പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-
ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി
തറയില്‍ ചിതറിക്കിടന്നു
കടന്നു വന്നവരാല്‍ പിന്നെയും-
നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.
അപ്പോഴും കരഞ്ഞില്ല-
കണ്ണുകള്‍ തുളുമ്പിയില്ല
പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും
തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-
ആര്‍ക്കുവേണം.....
വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.
വെരും ഒരുന്നാള്‍ ആരെങ്കിലും
ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍
അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും
ഈ വഴി വെരുന്നവര്‍ക്കായി-
അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി
അവസാനമിടിപ്പ് നില്‍ക്കും വരെയും....