അരികത്തിരുന്നാലുമകലത്തിരുന്നാ ലു-
മെന്‍ സഖിയെന്നോടോപ്പമുണ്ട്
ഹൃദയനൊമ്പരങ്ങളില്‍ കുളിരായ്
മധുരത്തേന്‍മൊഴികളിന്നുമുണ്ട്
ഇരുട്ടിലോരല്‍പ്പം തിരിവെട്ടമായവള്‍
മിന്നാമിനുങ്ങായെന്നുമുണ്ട് .....
കാതങ്ങള്‍ക്കപ്പുറമെന്നാത്മ മേഘങ്ങള്‍
വര്ഷിക്കുമിന്നെന്‍ കദനത്തിന്‍ കണ്ണീര്‍
ആ കണ്ണീരില്‍ നനഞ്ഞുവെങ്കില്‍ നീ
നിന്നാത്മമേഘങ്ങളെ തിരിച്ചയയ്ക്കൂ ...
കദനഭാരം പെയ്തന്ന്യോന്യം നമുക്കാ
ദുഃങ്ങളെല്ലാമിന്നിറക്കി വയ്ക്കാം
ഒരുനാളില്‍ ഭാരങ്ങളെല്ലാം വെടിഞ്ഞുനാ-
മൊത്തുചേരും പുലരിയെന്‍ നിത്യസ്വപ്നം
മഴയതാ പെയ്യുന്നെന്നാശപോലിന്നു
ആരോ ഗദ്ഗദം പറയുന്ന പോലെ
തൂവാനമായ് നീ ജനല്പഴുതിലൂടെന്നില്‍
വര്ഷിക്കുക കണ്ണീരിന്നായിരം രേണുക്കള്‍
എന്‍ മനമെന്നും നിറഞ്ഞൊഴുകുന്നു
പെയ്തുതോരാതെ നീയില്ലേയെന്നില്‍
കാലങ്ങളതില്‍ നീന്തിക്കടക്കാതെ
തടയുന്നു ഞാനൊരു വരമ്പു തീര്‍ത്ത്......
മെന്‍ സഖിയെന്നോടോപ്പമുണ്ട്
ഹൃദയനൊമ്പരങ്ങളില്‍ കുളിരായ്
മധുരത്തേന്‍മൊഴികളിന്നുമുണ്ട്
ഇരുട്ടിലോരല്‍പ്പം തിരിവെട്ടമായവള്‍
മിന്നാമിനുങ്ങായെന്നുമുണ്ട് .....
കാതങ്ങള്‍ക്കപ്പുറമെന്നാത്മ മേഘങ്ങള്‍
വര്ഷിക്കുമിന്നെന്‍ കദനത്തിന്‍ കണ്ണീര്‍
ആ കണ്ണീരില്‍ നനഞ്ഞുവെങ്കില്‍ നീ
നിന്നാത്മമേഘങ്ങളെ തിരിച്ചയയ്ക്കൂ ...
കദനഭാരം പെയ്തന്ന്യോന്യം നമുക്കാ
ദുഃങ്ങളെല്ലാമിന്നിറക്കി വയ്ക്കാം
ഒരുനാളില്‍ ഭാരങ്ങളെല്ലാം വെടിഞ്ഞുനാ-
മൊത്തുചേരും പുലരിയെന്‍ നിത്യസ്വപ്നം
മഴയതാ പെയ്യുന്നെന്നാശപോലിന്നു
ആരോ ഗദ്ഗദം പറയുന്ന പോലെ
തൂവാനമായ് നീ ജനല്പഴുതിലൂടെന്നില്‍
വര്ഷിക്കുക കണ്ണീരിന്നായിരം രേണുക്കള്‍
എന്‍ മനമെന്നും നിറഞ്ഞൊഴുകുന്നു
പെയ്തുതോരാതെ നീയില്ലേയെന്നില്‍
കാലങ്ങളതില്‍ നീന്തിക്കടക്കാതെ
തടയുന്നു ഞാനൊരു വരമ്പു തീര്‍ത്ത്......