Pages

Monday, August 23, 2010

ആദ്യ പ്രണയം...



കോമരം തുള്ളും കാവിന്മുറ്റത്തെ
കല്‍വിളക്കിന്‍ കരിമഷി കണ്ണിണയില്‍
വിളക്കുകള്‍ കാളുംപോള്‍ ദീപപ്രഭാമയി
നീയാണെന്നുള്ളില്‍ ദേവീരൂപം
 ദീപമെന്നുമണയാതെ തെളിയും
സ്നേഹമാം വിളക്കെണ്ണ വറ്റില്ലല്ലോ
ഇരു സന്ധ്യകള്‍ക്കും ഞാന്‍ കാവലിരിയ്ക്കുന്നു
എന്നിലെ വിളക്കെന്നുമണയാതെ കാക്കുവാന്‍
സ്നേഹം ചുരത്തുമുറവയില്ലേയെന്നില്‍
കല്പാന്തത്തോളം വിളക്കിനു തെളിയുവാന്‍
വേനലെരിഞ്ഞാലുമണയാതെ കാത്തീടും
കടല്‍ പോലെയെന്നില്‍ സ്നേഹമില്ലേ
അദൃശ്യമാം യവനികയണിഞ്ഞൊരുഷസില്‍
എന്‍ മുന്നിലനുരാഗത്താലൊളിച്ചു കളിച്ചില്ലേ
വ്രീളയില്‍ മുങ്ങിയ നിന്‍ മുഖകാന്തിയന്നേരം
എന്നോട് ചൊല്ലിയൊരു പ്രേമകാവ്യം
ആത്മാവില്‍ കുറിച്ചിട്ടാ വരികളിന്നും മായാതെ
തങ്കലിപികളില്‍ തിളങ്ങുന്നു .......