രാപ്പാടികള്‍ ഉറങ്ങി
നിശാഗന്ധികള്‍
വിരിയുന്ന നിലാവില്‍
നിന്റെ സ്വപ്നങ്ങളില്‍
വിരുന്നു വരുന്നത്
നക്ഷത്ര കുഞ്ഞുങ്ങളെന്കില്‍
പ്രണയ മായ് മന്ത്രിക്കു ...
അവള്‍ നിന്നില്‍
പുനര്‍ ജനിച്ചതാവാം.
പാതി വക്കില്‍
വഴി തെറ്റി ഉഴലുമ്പോള്‍
നിന്റേ കണ്ണീര്‍ ദളങ്ങള്‍
അടര്‍ന്നു വീഴുന്നത് അവളുടെ
ബലി കുടീരത്ത്തിലാനെങ്കില്‍
പിന്‍ വിളിയോര്‍ക്കാതെ
തിരകെ മടങ്ങുക
അവള്‍ നിനക്കു എന്നിലേക്കുള്ള
വഴി പറഞ്ഞു തരും
മിന്നാ മിന്നികള്‍ പൂക്കുന്ന
പുഴ ക്കടവില്‍ പങ്കായമില്ലാത്ത
കാറ്റി ലുലയുന്ന കളിതോണി
കാണുമ്പോള്‍ പറയുക
ഞാന്‍ അവളില്‍ നിന്നും
ഒരു ജന്മം ദൂരെയാണന്ന് .