കണക്കെഴുത്തുകാരന്‍
കോടികള്‍ തലയില്‍
പുകച്ചു ,പലരുടെയും
കണക്കുകള്‍ക്ക്
മുകളിലിരിയ്ക്കുന്നു….പക്ഷെ
സ്വന്തം കണക്കിന് ,
കലണ്ടര്‍ മറയുന്ന ദിനം വന്നേ പറ്റൂ …..
കോടാനുകോടി ലിറ്റര്‍
സേചനം ചെയുന്ന ഹൃദയത്തിന്
ദാഹമകറ്റണമെങ്കില്‍
സ്വന്തമായുള്ള വരമ്പ് തന്നെ വേണം
പ്രപഞ്ചം ഉള്‍ക്കൊള്ളുന്ന
ഹൃദയ വിശാലത
കാരണം ഞാന്‍ സര്‍വ്വതും നല്‍കി
പലര്‍ക്കും ….പക്ഷെ ..
എന്റെ ഹൃദയമെടുക്കാന്‍ നീ
വരാതെ എങ്ങിനെ ദാനങ്ങള്‍
പൂര്‍ണ്ണമാകും …..?