Pages

Saturday, August 28, 2010

എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..



എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..


ഒരു നിയോഗത്തിലൂടെ.. വന്ന് ,


സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം


കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി ..
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന


നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ


മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍


എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..


വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..


ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍


ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്


അറിയാന്‍ ഞാന്‍ വൈകിയോ ..? ..


സൂര്യതാപം മുള്ളായ് പതിക്കുന്ന


ഈ ഉച്ചവെയിലിലും


സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...


കരിവാളിച്ച സ്വപ്നങ്ങളുടെ


വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും


ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍


ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും


വികാര ശൂന്യതയുടെ


മേലങ്കി എനിക്ക് നല്‍കുന്നു...


കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്


കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി


കാതോര്‍ത്തിരിക്കുന്നു ഞാന്‍.....