
അറിയില്ലായിരുന്നു എനിക്ക്
പ്രണയമെന്ന വികാരമെന്തെന്ന്...
പിന്നീടൊരുനാള്‍ പ്രണയത്തെ ഞാന്‍ കണ്ടു
അതവളുടെ കണ്‍ കോണുകളിലായിരുന്നു..
ആ കൃഷ്ണമണികളില്‍ പ്രതിഫലിച്ചിരുന്നത്
പ്രണയത്തിന്റെ വര്‍ണ്ണക്കൂട്ടുകളായിരുന്നു..
പിന്നെയവളിലൂടെ ഞാന്‍ സ്വരം കേട്ടു
ശ്രവണ മധുരമാം പ്രണയത്തിന്‍ സ്വരം
പ്രണയത്തിന്‍ രുചിഭേദങ്ങളെന്നെ പഠിപ്പിച്ചതാകട്ടേ..
ആ പവിഴാധരങ്ങളും...
പ്രണയത്തിന്റെ ചൂടു ഞാനറിഞ്ഞൂ...
ആ മാറിലൊട്ടിക്കിടന്ന ഓരോ നിമിഷവും..
പ്രണയത്തിന്റെ ഓരോ സൂക്ഷ്മ ഭാവങ്ങളുംഞാന്‍
തൊട്ടറിഞ്ഞതവളില്‍ നിന്നായിരുന്നു...
അവളില്‍ നിന്നു മാത്രം..